അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു
അടൂർ ∙ പുല്ലിനൊപ്പം ചേർത്തുനൽകിയ അരളിച്ചെടിയുടെ ഇലകൾ തിന്ന പശുവും അതിന്റെ കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനിൽ പങ്കജവല്ലിയമ്മയുടെ പശുവും അതിന്റെ കിടാവുമാണ് ചത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വെട്ടിക്കളഞ്ഞ അരളിയുടെ ഇലയും പുല്ലിനൊപ്പം ചേർത്താണ് പശുവിനും കിടാവിനും കൊടുത്തത്. തുടർന്ന് പശുവിന് ദഹനക്കേടുണ്ടായി. ചക്ക കൊടുത്തതാണ് ദഹനക്കേട് ഉണ്ടാകാൻ കാരണമെന്ന് കരുതി മൃഗാശുപത്രിയിൽനിന്നു മരുന്നു വാങ്ങി. അരളിയുടെ ഇല കൊടുത്ത കാര്യം മൃഗാശുപത്രിയിൽ പറഞ്ഞിരുന്നില്ല. ഇതിനിടെ കിടാവ് ചത്തു. മരുന്ന് കൊടുത്തിട്ട് കുറവുണ്ടാകാത്തതിനാൽ മൃഗാശുപത്രി അധികൃതർ വീട്ടിലെത്തി കുത്തിവയ്പ്പെടുത്തിട്ടും ശനിയാഴ്ച പശു ചത്തു.

അടൂർ ∙ പുല്ലിനൊപ്പം ചേർത്തുനൽകിയ അരളിച്ചെടിയുടെ ഇലകൾ തിന്ന പശുവും അതിന്റെ കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനിൽ പങ്കജവല്ലിയമ്മയുടെ പശുവും അതിന്റെ കിടാവുമാണ് ചത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വെട്ടിക്കളഞ്ഞ അരളിയുടെ ഇലയും പുല്ലിനൊപ്പം ചേർത്താണ് പശുവിനും കിടാവിനും കൊടുത്തത്. തുടർന്ന് പശുവിന് ദഹനക്കേടുണ്ടായി.
ചക്ക കൊടുത്തതാണ് ദഹനക്കേട് ഉണ്ടാകാൻ കാരണമെന്ന് കരുതി മൃഗാശുപത്രിയിൽനിന്നു മരുന്നു വാങ്ങി. അരളിയുടെ ഇല കൊടുത്ത കാര്യം മൃഗാശുപത്രിയിൽ പറഞ്ഞിരുന്നില്ല. ഇതിനിടെ കിടാവ് ചത്തു. മരുന്ന് കൊടുത്തിട്ട് കുറവുണ്ടാകാത്തതിനാൽ മൃഗാശുപത്രി അധികൃതർ വീട്ടിലെത്തി കുത്തിവയ്പ്പെടുത്തിട്ടും ശനിയാഴ്ച പശു ചത്തു. കുത്തിവയ്പ് എടുക്കാൻ മൃഗാശുപത്രി അധികൃതർ വീട്ടിൽ വന്നപ്പോൾ അവിടെ അരളിയുടെ ഇലകിടക്കുന്നത് കണ്ടിരുന്നു.
ഇക്കാര്യം വീട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് അരളിയുടെ ഇല പശുവിന് കൊടുത്ത കാര്യം സ്ഥിരീകരിച്ചത് പറഞ്ഞത്. പങ്കജവല്ലിയുടെ മറ്റു 2 പശുക്കൾക്ക് അരളിയുടെ ഇല നൽകാത്തതിനാൽ അവയ്ക്കു കുഴപ്പമൊന്നും സംഭവിച്ചതുമില്ല. വലിയതോതിൽ അരളിയുടെ ഇല വയറ്റിൽ ചെന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായും ഇതിലെ വിഷബാധയാണ് മരണ കാരണമെന്നും പള്ളിക്കൽ സീനിയർ വെറ്ററിനറി സർജൻ ഡോ. അനിത പറഞ്ഞു.