നവജാത ശിശുവിനെ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം, കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
കൊച്ചി∙ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നു മാതാവു താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. രാവിലെ 10ന് പച്ചാളം ശ്മശാനത്തിലായിരിക്കും സംസ്കാരം. ഇതിനായി കുഞ്ഞിന്റെ അമ്മയുടെയും മാതൃപിതാവിന്റെയും അനുമതി പൊലീസ് ഇന്നലെ വാങ്ങി. മൃതദേഹം ഇന്നു രാവിലെ പൊലീസ്

കൊച്ചി∙ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നു മാതാവു താഴേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. രാവിലെ 10ന് പച്ചാളം ശ്മശാനത്തിലായിരിക്കും സംസ്കാരം. ഇതിനായി കുഞ്ഞിന്റെ അമ്മയുടെയും മാതൃപിതാവിന്റെയും അനുമതി പൊലീസ് ഇന്നലെ വാങ്ങി. മൃതദേഹം ഇന്നു രാവിലെ പൊലീസ് ഏറ്റുവാങ്ങും. സംസ്കാര വിവരം കോർപറേഷൻ അധികൃതരെയും അറിയിച്ചിട്ടുണ്ട്.
അതേസമയം, റിമാൻഡിലായ ശേഷവും അണുബാധയെ തുടർന്നു സ്വകാര്യ ആശുപത്രിയുടെ ഐസിയുവിൽ തുടരുകയാണു കേസിലെ പ്രതിയായ മാതാവ്. ഇവരെ ഇന്നലെയും പൊലീസിനു ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. ഇവരുടെ മാനസികാവസ്ഥ സാധാരണ നിലയിലാകും വരെ കാത്തിരിക്കാനാണു പൊലീസിന്റെ തീരുമാനം.