നാണക്കേടിൽ കേരള ജെഡിഎസ്; പുതിയ പാർട്ടി രൂപീകരിക്കാൻ സമ്മർദം
തിരുവനന്തപുരം ∙ ദേശീയ നേതൃത്വവുമായുള്ള ബന്ധം പാടെ വിഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനുളള സമ്മർദം ശക്തമായ സാഹചര്യത്തിൽ കേരളത്തിലെ ജനതാദൾ–എസ് (ജെഡിഎസ്) നേതൃയോഗം വ്യാഴാഴ്ച ഇവിടെ ചേരും. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ ബിജെപി സഖ്യം സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയതിനു പിന്നാലെ അദ്ദേഹത്തിന്റെ കൊച്ചുമകനും എംപിയുമായ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ കേസുകളിൽ കൂടി പെട്ടതോടെ കേരളത്തിലെ നേതാക്കൾക്ക് തലയുയർത്തി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്.

ബിജെപി സഖ്യത്തെ തള്ളിപ്പറഞ്ഞെങ്കിലും സാങ്കേതികമായി ഇപ്പോഴും ഗൗഡ അധ്യക്ഷനായ ജെഡിഎസിന്റെ കേരള ഘടകം തന്നെയാണ് ഇവിടെയുള്ളത്. പാർട്ടി മാറിയാൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എംഎൽഎയും മന്ത്രി കെ.കൃഷ്ണൻകുട്ടിയും കൂറുമാറ്റനിരോധന നിയമത്തിൽ പെട്ട് അയോഗ്യരാകുമെന്ന ഭയം മൂലമാണ് അതിനു തുനിയാത്തത്. പുതിയ സംസ്ഥാന പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനു ശേഷം മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കാമെന്ന നിർദേശമാണ് ഉയരുന്നത്.