സർക്കാർ കെട്ടിടത്തിൽ അഭയാർഥി; ആഷ്നയ്ക്ക് ഫുൾ എ പ്ലസ്
തൊടുപുഴ ∙ ജീവിതത്തിനു നേരെ വന്ന മൈനസുകളെ ഉത്തരക്കടലാസിൽ ഫുൾ എപ്ലസ് ആക്കി മാറ്റി, ഉരുൾപൊട്ടലിലും ഉരുകാത്ത ഈ കുട്ടി. കുടയത്തൂരിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോഴും സർക്കാർ കെട്ടിടത്തിൽ അഭയാർഥിയായി താമസിക്കുന്ന കുടയത്തൂർ തോട്ടുംകരയിൽ ടി.എസ്.ആഷ്നയ്ക്ക് പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്.

തൊടുപുഴ ∙ ജീവിതത്തിനു നേരെ വന്ന മൈനസുകളെ ഉത്തരക്കടലാസിൽ ഫുൾ എപ്ലസ് ആക്കി മാറ്റി, ഉരുൾപൊട്ടലിലും ഉരുകാത്ത ഈ കുട്ടി. കുടയത്തൂരിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോഴും സർക്കാർ കെട്ടിടത്തിൽ അഭയാർഥിയായി താമസിക്കുന്ന കുടയത്തൂർ തോട്ടുംകരയിൽ ടി.എസ്.ആഷ്നയ്ക്ക് പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്. കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ഏക വിദ്യാർഥിനിയുമാണ് ആഷ്ന. തൊടുപുഴയിലെ പാത്രക്കടയിൽ ജോലി ചെയ്യുന്ന അമ്മ ടി.പി.ഷാജിതയുടെ (38) സംരക്ഷണത്തിലാണ് ഇപ്പോൾ 5 അംഗ കുടുംബം കഴിയുന്നത്.
2022 ഓഗസ്റ്റ് 29നു ഉരുൾപൊട്ടലിൽ തലനാരിഴയ്ക്കാണ് ഷാജിതയുടെ കുടുംബം രക്ഷപ്പെട്ടത്. അയൽവാസിയായ 5 പേർ കൊല്ലപ്പെട്ട ദുരന്തത്തിൽ ഇവരുടെ 30 സെന്റ് സ്ഥലം പൂർണമായും നഷ്ടപ്പെട്ടു. വീടും തകർന്നു. തുടർന്നാണ് ഇവരെ സംഭവം നടന്നതിന് 200 മീറ്റർ മാറിയുള്ള, ഇളംദേശം ബ്ലോക് പഞ്ചായത്ത് വനിതകൾക്കു സംരംഭം തുടങ്ങാനായി നിർമിച്ച കെട്ടിടത്തിലേക്കു മാറ്റിയത്. ഇവിടെയാണ് ആഷ്നയും സഹോദരി ടി.എസ്.ആഷ്മിയും (14) സഹോദരൻ ടി.എസ്.ആഷിനും (12) ഇപ്പോൾ താമസിക്കുന്നത്. കുടയത്തൂർ പഞ്ചായത്ത് നൽകിയ 4 സെന്റ് സ്ഥലത്ത് വാസയോഗ്യമായ വീട് ഇല്ലാത്തതിനാൽ മാറാൻ കഴിഞ്ഞിട്ടില്ല. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതിനിടയിലാണു സന്തോഷം പകർന്ന് ആഷ്നയുടെ വിജയം. കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 19 കുട്ടികളാണ് പത്താം ക്ലാസിൽ പരീക്ഷയെഴുതിയത്. സ്കൂൾ 100 ശതമാനം വിജയം നേടി. പ്ലസ്ടുവിൽ സയൻസ് വിഷയമെടുത്തു പഠിച്ചു അധ്യാപിക ആകണമെന്നാണ് ആഷ്നയുടെ ആഗ്രഹം.