ഇ ഓഫിസ് വന്നിട്ടും ജീവനക്കാർ അധികം; നിയമവകുപ്പിൽ തസ്തിക കുറയ്ക്കണം
തിരുവനന്തപുരം∙ നിയമവകുപ്പിലെ ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകൾ മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് റിപ്പോർട്ടിൽ ശുപാർശ. ഇ ഓഫിസ് വന്നിട്ടും തസ്തികകൾ ആവശ്യത്തിലധികമാണ്. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി തീർന്നശേഷമുള്ള ഒഴിവുകൾ പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്യേണ്ടതില്ല.

തിരുവനന്തപുരം∙ നിയമവകുപ്പിലെ ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകൾ മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് റിപ്പോർട്ടിൽ ശുപാർശ. ഇ ഓഫിസ് വന്നിട്ടും തസ്തികകൾ ആവശ്യത്തിലധികമാണ്. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി തീർന്നശേഷമുള്ള ഒഴിവുകൾ പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഓഫിസ് അറ്റൻഡന്റിന്റെ 51 തസ്തികയും കംപ്യൂട്ടർ അസിസ്റ്റന്റിന്റെ 40 തസ്തികയുമാണുള്ളത്. മറ്റേതെല്ലാം തസ്തികകൾ കുറയ്ക്കേണ്ടതുണ്ടെന്നു നിയമവകുപ്പ് പഠിക്കണം. ഇവ കണ്ടെത്തി നിർത്തലാക്കണം.
തസ്തികകൾ നിർത്തലാക്കുമ്പോൾ അധികം വരുന്ന ജീവനക്കാരെ, നിലവിൽ ജീവനക്കാർ കുറവുള്ള വകുപ്പുകളിലും മറ്റു ജില്ലകളിലും അവരുടെ സമ്മതം വാങ്ങി പുനർവിന്യസിക്കണം. ഭക്ഷ്യസുരക്ഷ, മോട്ടർ വാഹനം, തദ്ദേശം തുടങ്ങിയ വകുപ്പുകളിൽ ജീവനക്കാരുടെ കുറവുണ്ട്. വിരമിക്കാൻ രണ്ടുവർഷത്തിൽ കൂടുതൽ ശേഷിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും മലയാളം, ഇംഗ്ലിഷ് കംപ്യൂട്ടർ ടൈപ്പിങ്ങിൽ നിർബന്ധ പരിശീലനം നൽകണം. പരീക്ഷയും നടത്തണം.