അക്രമവും അഴിഞ്ഞാട്ടവും ലഹരിവ്യാപാരവും വ്യാപകം; ഒടുവിൽ ഗുണ്ടാവേട്ട
തിരുവനന്തപുരം ∙ ഗുണ്ടകളുടെ അക്രമവും അഴിഞ്ഞാട്ടവും ലഹരിവ്യാപാരവും സംസ്ഥാനമെങ്ങും വ്യാപകമായതിനെ തുടർന്നു പൊലീസ് വേട്ട തുടങ്ങി. ‘ഓപ്പറേഷൻ ആഗ്’, ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്നിങ്ങനെയാണു പേര്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ജില്ലാ പൊലീസ് മേധാവികളുടെ യോഗം ഓൺലൈനായി വിളിച്ചു നിർദേശം നൽകുകയായിരുന്നു.

-
Also Read
ക്രൈം കോൺഫറൻസ് വീണ്ടും ചേരും
‘ആദ്യ 10 ദിവസം തീവ്രപരിശോധന. പിന്നീടു തുടർപരിശോധന, ഗുണ്ടകളുടെ താവളങ്ങളിലും വീടുകളിലും നിരന്തര പരിശോധന, ഓരോ സ്റ്റേഷനിലും ദിവസം 10 ഗുണ്ടകളെയെങ്കിലും പിടികൂടൽ’ എന്നിങ്ങനെയാണ് നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ തുടക്കമിട്ട ഓപ്പറേഷനുകളുടെ തുടർച്ചയാണിത്.
ഇന്നലെ രാവിലെ മുതൽ ലഹരിക്കച്ചവടത്തിൽ മുൻപ് ഉൾപ്പെട്ട 1253 പേരുടെ വീടുകളിൽ പരിശോധന നടത്തി. 26 പേരെ ലഹരിയുമായി പിടികൂടി. എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. പ്രതികളായിട്ടും ഇതുവരെ പിടിയിലാകാത്ത 111 പേരെ അറസ്റ്റ് ചെയ്തു. വാറന്റുണ്ടായിരുന്ന 167 പേരെയും അറസ്റ്റ് ചെയ്തു.