കാഞ്ഞങ്ങാട് (കാസർകോട്) ∙ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിച്ചു. കാഞ്ഞങ്ങാട്ടെ തീരദേശമേഖലയിലാണു നാടിനെ നടുക്കിയ സംഭവം. മുഖത്തും കണ്ണിലും കഴുത്തിലും പരുക്കേറ്റ കുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ പുലർച്ചെയാണു സംഭവം. മുത്തച്ഛനൊപ്പം ഉറങ്ങാൻ കിടന്നതാണു പെൺകുട്ടി. അച്ഛനും അമ്മയും മറ്റൊരു മുറിയിലായിരുന്നു. മുത്തച്ഛൻ പശുവിനെ കറക്കാൻ പുലർച്ചെ 2.30നു മുൻവാതിൽ തുറന്നു പുറത്തിറങ്ങി. ഈ സമയം പ്രതി വീടിനകത്തു കയറി വായ പൊത്തിപ്പിടിച്ച് വീടിന്റെ അടുക്കള വാതിൽ വഴി തന്നെ കൊണ്ടുപോയെന്നാണു കുട്ടിയുടെ മൊഴി. ബഹളം വച്ചാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.

ADVERTISEMENT

കുട്ടിയെ വീട്ടിൽനിന്ന് 500 മീറ്ററിലേറെ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിക്കുകയും കമ്മൽ ഊരിയെടുക്കുകയും ചെയ്തു. പിന്നീട്, ഇനി തിരിച്ചുപൊയ്ക്കോ; ഇവിടെനിന്നു നാലാമത്തെ വീടാണു നിന്റേത് എന്നു പറഞ്ഞതായും കുട്ടിയുടെ മൊഴിയിലുണ്ട്. 

തുടർന്ന് കുട്ടി ആദ്യം കണ്ട വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. പുലർച്ചെ 4.45ന് ആയിരുന്നു ഇത്. കുട്ടി പേടിച്ചുവിറയ്ക്കുകയായിരുന്നെന്നും വെള്ളം വാങ്ങിക്കുടിച്ചെന്നും വീട്ടുകാർ പറഞ്ഞു. അവർ കുട്ടിയിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയുടെ അച്ഛനെ ഫോണിൽ വിളിക്കുകയായിരുന്നു. 

ADVERTISEMENT

ഇതിനിടെ, കറവ കഴിഞ്ഞ് മുത്തച്ഛൻ തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷണം തുടങ്ങിയിരുന്നു. സാധാരണ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണു കുട്ടി കിടക്കാറുള്ളത്. യാത്രയിലായതിനാൽ മുത്തശ്ശി ഇന്നലെ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Sleeping girl was abducted, tortured and leave in road