ഫെയ്സ്ബുക്കിലൂടെ അപകീർത്തി: സ്വപ്നയുടെ ഹർജി 21നു പരിഗണിക്കും
കൊച്ചി ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി 21നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വിജു ഏബ്രഹാമാണു ഹർജി പരിഗണിച്ചത്.

മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്‌നയും വിജേഷ് പിള്ളയും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ആരോപണങ്ങൾ ഉന്നയിച്ചു വ്യാജ വിഡിയോയുണ്ടാക്കി ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നുമായിരുന്നു കേസിലെ ആരോപണം.