മണ്ണെണ്ണയോ പച്ചവെള്ളമോ...; 562 ലീറ്റർ മണ്ണെണ്ണ കരിഞ്ചന്തയിൽ വിറ്റശേഷം പകരം വെള്ളം ഒഴിച്ചെന്നു സൂചന
മൂന്നാർ ∙ റേഷൻ കടകൾ വഴി വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കറിൽ നിന്നു മോഷണം പോയ മണ്ണെണ്ണയ്ക്കു പകരം കണക്കു കൃത്യമാക്കാൻ വെള്ളംനിറച്ച സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു. മൂന്നാർ ടൗണിനു സമീപം പഞ്ചായത്ത് സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടു ചേർന്നുള്ള മണ്ണെണ്ണ ഡിപ്പോയിലാണു തട്ടിപ്പ് നടന്നത്.

ഫെബ്രുവരി 29ന് ഇവിടെ നിന്നു റേഷൻ കടകൾക്കു വിതരണം ചെയ്ത മണ്ണെണ്ണയിൽ ജലാംശം കണ്ടതോടെയാണു തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തിനു പിന്നിൽ ഡിപ്പോയുടെ ചുമതലയുണ്ടായിരുന്ന, മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ബന്ധുവായ ജീവനക്കാരനാണെന്നു വിജിലൻസ് സംശയിക്കുന്നു. തട്ടിപ്പ് പുറത്തു വന്നതോടെ ഇയാൾ തൊട്ടടുത്ത ദിവസം നീണ്ട അവധിക്കു പോയതായും പറയുന്നു. പുതുതായി ചുമതലയേറ്റയാൾ ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയതിനെ തുടർന്ന് പെട്രോളിയം വകുപ്പ് നടത്തിയ പരിശോധനയിൽ 24,000 ലീറ്റർ വീതമുള്ള 2 ടാങ്കുകളിലായി 562 ലീറ്റർ വെള്ളം കലർത്തിയതായി കണ്ടെത്തി.
കോട്ടയം മേഖലാ വിജിലൻസ് സ്ക്വാഡ് (സപ്ലൈകോ) ഫ്ലയിങ് ഓഫിസർ റിനേഷിന്റെ നേതൃത്വത്തിൽ ഇന്നലെ ഡിപ്പോയിലെത്തി പരിശോധന നടത്തി. 562 ലീറ്റർ മണ്ണെണ്ണ കരിഞ്ചന്തയിൽ വിറ്റ ശേഷം പകരം വെള്ളം ഒഴിച്ചതായാണു സൂചന. ആരോപണം നേരിടുന്ന ജീവനക്കാരൻ രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നേരത്തേ സസ്പെൻഷനിലായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണു ജോലിയിൽ തിരികെക്കയറിയത്.