കോഴിക്കോട് ∙പന്തീരാങ്കാവിൽ നവവധുവിനു ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ കണ്ടെത്താൻ, രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോൾ മുഖേന ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കി. രാഹുൽ രാജ്യം വിട്ടെന്ന സൂചന ലഭിച്ചതോടെ തിരച്ചിൽ നോട്ടിസ് ഇറക്കാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

   രാഹുൽ ജർമനിയിലേക്കു കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേ സമയം, രാഹുലിനു ജർമൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നു കണ്ടെത്തി. രാഹുലിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് മാങ്കാവ് കച്ചേരിക്കുന്ന് കല്യാണി നിലയത്തിൽ രാജേഷിനെ (32) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു.  മർദനമേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോൾ രാജേഷും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

ADVERTISEMENT

രാഹുലിന്റെ അമ്മയും സഹോദരിയും ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാത്ത സാഹചര്യത്തിൽ പൊലീസ് വീണ്ടും നോട്ടിസ് നൽകും. രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. 

വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുൽ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും,  ഉഷാകുമാരിയും  രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ പെൺകുട്ടിയെ എറണാകുളം പറവൂരിലെ വീട്ടിൽ മന്ത്രി ആർ.ബിന്ദു സന്ദർശിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കൃത്യമായ ബോധവൽക്കരണവും കർക്കശമായ നടപടികളും വേണമെന്നു മന്ത്രി പറഞ്ഞു 

ADVERTISEMENT

സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും അവഗണിച്ചു

രാഹുൽ പി. ഗോപാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും പൊലീസ് അവഗണിച്ചു. 12നു കേസെടുത്ത ശേഷം പൊലീസ് രാഹുലിനെ വിട്ടയച്ചതു വിവാദമായതോടെയാണു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. എന്നാൽ കാര്യമായ നടപടിയൊന്നും എടുക്കാതിരുന്ന പൊലീസിനെ വെട്ടിച്ച് 14ന് രാത്രിയോടെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് ബെംഗളൂരുവിലും മറ്റും അന്വേഷിച്ചു കൊണ്ടിരിക്കെയാണ്, 

English Summary:

Interpol notice to trace Rahul on Pantheerankavu Domestic Violence