വനാതിർത്തിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 2 കരടികൾ ചത്തു
വാളയാർ (പാലക്കാട്) ∙ കഞ്ചിക്കോട് കാടിന്റെ അതിർത്തി മേഖലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് 2 കരടികൾ ചത്തു. കാറ്റിലും മഴയിലും മരം വീണു വൈദ്യുത പോസ്റ്റ് തകർന്ന് കുറ്റിക്കാട്ടിൽ പതിച്ച 230 കെവി എൽടി ലൈനിൽ നിന്നാണു ഷോക്കേറ്റത്. വൈദ്യുതി പോസ്റ്റ് വീണതറിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കഞ്ചിക്കോട് അയ്യപ്പൻമലയ്ക്കു താഴെ വലിയേരിയിലെത്തിയ കെഎസ്ഇബി ജീവനക്കാരാണ് പന്ത്രണ്ടും മൂന്നും വയസ്സുള്ള പെൺകരടികളുടെ ജഡം കണ്ടത്.

അപകടം നടന്നത് ഇന്നലെ പുലർച്ചയോടെയാകാമെന്നാണു വനംവകുപ്പിന്റെ നിഗമനം. അയ്യപ്പൻമലയിലെ വനത്തിൽ നിന്നു വലിയേരിയിലേക്കു വെള്ളവും തീറ്റയും തേടിയെത്തി മടങ്ങുന്നതിനിടെ ഷോക്കേറ്റതാകാമെന്നു കരുതുന്നു. കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിൽ മരം വീണാണു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു ലൈൻ താഴെ വീണത്. കട്ടി കൂടിയ കമ്പിയായതിനാലാണു താഴെ വീണിട്ടും പൊട്ടി വൈദ്യുതി ബന്ധം വേർപെടാതിരുന്നതെന്നു കെഎസ്ഇബി സംഘം പറഞ്ഞു.