തിരുവനന്തപുരം ∙ ബസ് സർവീസ് റദ്ദാക്കിയാൽ ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്തവർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകുമെന്നു കെഎസ്ആർടിസി വ്യക്തമാക്കി. കാലതാമസം നേരിട്ടാൽ ഉദ്യോഗസ്ഥനിൽനിന്നു പിഴ ഈടാക്കുന്നത് ഉൾപ്പെടെ മാറ്റങ്ങളുമായി ഓൺലൈൻ റിസർവേഷൻ നയം കെഎസ്ആർടിസി പുതുക്കി. ∙ 2 മണിക്കൂറിലധികം വൈകി സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബസ് സർവീസ് റദ്ദാക്കിയാൽ ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്തവർക്ക് 24 മണിക്കൂറിനുള്ളിൽ റീഫണ്ട് നൽകുമെന്നു കെഎസ്ആർടിസി വ്യക്തമാക്കി. കാലതാമസം നേരിട്ടാൽ ഉദ്യോഗസ്ഥനിൽനിന്നു പിഴ ഈടാക്കുന്നത് ഉൾപ്പെടെ മാറ്റങ്ങളുമായി ഓൺലൈൻ റിസർവേഷൻ നയം കെഎസ്ആർടിസി പുതുക്കി. 

∙ 2 മണിക്കൂറിലധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് മുടങ്ങുകയോ മൂലം യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. 

ADVERTISEMENT

∙ തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ സർവീസ് പൂർണമായി നടത്താതെ വന്നാൽ റീഫണ്ട് 2 ദിവസത്തിനകം നൽകും. 

∙ കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നു പിഴയായി ഇൗ തുക ഈടാക്കും 

ADVERTISEMENT

∙ സാങ്കേതിക തകരാർ മൂലം ട്രിപ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ രേഖപ്പെടുത്താതെ യാത്ര മുടങ്ങിയാൽ മുഴുവൻ തുകയും തിരികെ നൽകും. 

∙ നിശ്ചിത പിക്കപ് പോയിന്റിൽനിന്നു യാത്രക്കാരനെ ബസിൽ കയറ്റാതിരുന്നതിനു കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. 

ADVERTISEMENT

∙ ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസിനു പകരം താഴ്ന്ന ക്ലാസ് സർവീസ് ഉപയോഗിച്ചെങ്കിൽ യാത്രാനിരക്കിലെ വ്യത്യാസം തിരികെ നൽകും. 

∙ ഓൺലൈൻ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതേ ബസിൽ സാധാരണ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടിവന്നാൽ അടിസ്ഥാന നിരക്കിന്റെ 50 % റീഫണ്ട് ചെയ്യും. 

വിവരങ്ങൾക്കും പരാതികൾക്കും. rsnksrtc@kerala .gov .in . 

English Summary:

KSRTC : Online reservation policy revised

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT