തിരുവനന്തപുരം ∙ ഇന്നലെ മുതൽ ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത്, 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ‍ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴ പെയ്യുമെന്നാണു പ്രവചനം. തീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഈ 2 ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് രാത്രി 8 മണിയോടെ റെഡ് അലർട്ട് ആയി പുതുക്കി. ഈ ജില്ലകളിൽ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റു ജില്ലകളിൽ യെലോ അലർട്ടാണ്.

ADVERTISEMENT

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലർട്ടിനു സമാനമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദം 2 ദിവസത്തിനകം രൂപപ്പെടുന്നതിനു മുന്നോടിയായാണ് ഇപ്പോഴത്തെ മഴ.

അതിതീവ്ര മഴയിൽ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങിലേക്കുള്ള വിനോദയാത്രകൾ ഒഴിവാക്കണം. തീരപ്രദേശത്തു ജാഗ്രത പാലിക്കണം. കേരള തീരത്തുനിന്നു മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. എല്ലാ ജില്ലകളിലും 24 മണിക്കൂർ താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. 1077, 1070 എന്നീ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

English Summary:

Red alert in three districts