ലൈംഗികദൃശ്യ ഇലക്ട്രോണിക് രേഖകൾ: മാർഗനിർദേശങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി ∙ ലൈംഗികദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് നൽകിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് നൽകാൻ റജിസ്ട്രാർക്ക് (ഡിസ്ട്രിക്ട് ജുഡീഷ്യറി) ഹൈക്കോടതി നിർദേശം നൽകി. അന്വേഷണ ഏജൻസികൾക്കും കോടതികൾക്കുമായുള്ള മാർഗനിർദേശങ്ങളാണു ഹൈക്കോടതി ഡിസംബർ 7ലെ ഉത്തരവിൽ നൽകിയിരുന്നത്.

സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റി ബന്ധപ്പെട്ട അധികൃതരിൽനിന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ റിപ്പോർട്ട് ലഭ്യമാക്കണമെന്നും ജസ്റ്റിസ് കെ.ബാബു നിർദേശിച്ചു. ജില്ലാ കോടതികൾ കർശനമായി മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് നിർദേശിച്ച് ഉചിതമായ സർക്കുലർ അയയ്ക്കാൻ ഹൈക്കോടതി റജിസ്ട്രിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു സർക്കാർ നൽകിയ ഹർജിയാണു പരിഗണിച്ചത്. ഹൈക്കോടതി മാർഗനിർദേശങ്ങൾ നൽകിയെങ്കിലും ജില്ലാ കോടതികൾ ഉൾപ്പെടെയുള്ള കോടതികൾ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നു ഹർജിയിൽ അറിയിച്ചു. പോക്സോ കോടതികൾക്ക് ഉത്തരവിന്റെ പകർപ്പ് അയയ്ക്കണമെന്നു നിർദേശമില്ലായിരുന്നെന്നും അറിയിച്ചു. ഹർജി 27ന് വീണ്ടും പരിഗണിക്കും.
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ ലൈംഗികദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളുടെ ഉള്ളടക്കം സംബന്ധിച്ചു രഹസ്യാത്മകതയും സ്വകാര്യതയും സംരക്ഷിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു. കോടതികൾക്കും മാർഗനിർദേശങ്ങൾ നൽകി.