വൈപ്പിൻ∙ പ്രമുഖ നായപരിശീലകനും ഗിത്താറിസ്റ്റുമായ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് പണിക്കവീട്ടിൽ ഷബീറാണ് (42) മരിച്ചത്. വ്യാഴാഴ്ച രാത്രി ഗേറ്റിനു സമീപം വെള്ളക്കെട്ടുള്ള സ്ഥലത്ത് വീണു കിടക്കുന്ന നിലയിലാണ് ഷബീറിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കി. അഷ്റഫ് അലിയുടെയും നദീറയുടെയും മകനാണ്. ഭാര്യ: രേഷ്മ. മകൻ: ഹാമി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നായ പരിശീലകനായാണ് ഷബീർ അറിയപ്പെടുന്നത്. അടിച്ചും ഭയപ്പെടുത്തിയും നായ്ക്കളെ വരുതിയിലാക്കിയിരുന്ന പഴയ രീതി മാറ്റി അനുസരണയ്ക്ക് പ്രതിഫലമായി രുചികരമായ ഭക്ഷണവും അഭിനന്ദനവാക്കുകളും നൽകിയുള്ള പോസിറ്റീവ് ട്രെയിനിങ്ങിന്റെ വക്താവായിരുന്നു ഷബീർ. ബ്രിട്ടനിലെ ജോൺ റോജേഴ്‌സൺ, നായ പരിശീലകർക്കുള്ള മത്സരത്തിൽ ലോകചാംപ്യനായ ഇയാൻ ബലമനോവ് എന്നിവർക്കു കീഴിൽ ലഭിച്ച പരിശീലനമായിരുന്നു അതിന്റെ അടിസ്ഥാനം. പുതിയ തരം ബ്രീഡുകളെ നായപ്രേമികൾക്ക് പരിചയപ്പെടുത്തുന്നതിലും ഷബീർ ശ്രദ്ധ വച്ചു. ഏറ്റവും ജനപ്രീതിയുള്ള ഇനങ്ങളിലൊന്നായ ബൽജിയൻ മലനോയ്സ് നായ്ക്കളെ കേരളത്തിൽ സുപരിചിതമാക്കിയത് അദ്ദേഹമായിരുന്നു. നായ്ക്കൾക്ക് പ്രാധാന്യം നൽകുന്ന സിനിമകൾ ഒരുങ്ങിയപ്പോൾ വിളിയെത്തിയതും ഷബീറിനാണ്. ഏതിനം നായ്ക്കളെയും മികച്ച അഭിനേതാക്കളാക്കി സംവിധായകനു മുന്നിൽ നിർത്തിക്കൊടുക്കാൻ വേണ്ടി വന്നത് ദിവസങ്ങൾ മാത്രം. നായ്ക്കളോടെന്ന പോലെ സംഗീതത്തിലുമുണ്ടായിരുന്നു ഷബീറിന് കമ്പം. വർഷങ്ങളോളം പ്രമുഖ ബാൻഡിൽ ഗിത്താറിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. 

English Summary:

Dog trainer found dead near home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT