ഡ്രൈവിങ് ടെസ്റ്റ്: ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കി പുതിയ ഉത്തരവ്
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച് സ്കൂൾ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലെടുത്ത നിർദേശങ്ങളുമായി പുതിയ ഉത്തരവിറങ്ങി. വിശദ സർക്കുലർ ഗതാഗത കമ്മിഷണർ പുറത്തിറക്കും. ∙ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്രമുള്ള ഓഫിസുകളിൽ 40 ടെസ്റ്റ് വീതവും 2 പേർ ഉള്ള ഓഫിസുകളിൽ

തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച് സ്കൂൾ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലെടുത്ത നിർദേശങ്ങളുമായി പുതിയ ഉത്തരവിറങ്ങി. വിശദ സർക്കുലർ ഗതാഗത കമ്മിഷണർ പുറത്തിറക്കും.
- ∙ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മാത്രമുള്ള ഓഫിസുകളിൽ 40 ടെസ്റ്റ് വീതവും 2 പേർ ഉള്ള ഓഫിസുകളിൽ 80 ടെസ്റ്റും നടത്താം. 40ൽ 25 പുതിയ അപേക്ഷകൾ, 10 റീ ടെസ്റ്റ് അപേക്ഷകൾ.
- അത്യാവശ്യമായി പഠന ആവശ്യത്തിനടക്കം വിദേശത്തു പോകുന്നവർക്കും പ്രവാസികൾക്കും സീനിയോറിറ്റി അനുസരിച്ച് 5 സ്ലോട്ട്.
- 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം.
- ∙ഗ്രൗണ്ട് ടെസ്റ്റിനു ശേഷം റോഡ് ടെസ്റ്റ്.
- ∙ടെസ്റ്റുകൾക്കു പുതിയ ഡിസൈൻ തയാറാക്കി ഡ്രൈവിങ് സ്കൂളുകൾ ഒരു മാസത്തിനകം ഗതാഗത കമ്മിഷണർക്ക് നൽകണം.
- ∙ഓരോ ഡ്രൈവിങ് സ്കൂളിന്റെയും ഇൻസ്ട്രക്ടർ ടെസ്റ്റ് ഗ്രൗണ്ടിൽ വേണം.
- ഇരട്ട ക്ലച്ച്, ബ്രേക്ക് സംവിധാനമുള്ള വാഹനം ഉപയോഗിക്കാം.
- ∙ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ആർടിഒ, സബ് ആർടിഒ ഓഫിസുകളിലും ക്യാമറ സ്ഥാപിക്കണം.
- ∙ടെസ്റ്റിന് സ്വന്തം വാഹനം ഉപയോഗിക്കാം.
ടെസ്റ്റിന് എത്തുന്നവർ കുറവ്
ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്. സംസ്ഥാനത്ത് ശരാശരി 6000 ടെസ്റ്റ് നടക്കേണ്ടിടത്ത് ഇന്നലെ 2431 പേരാണ് പങ്കെടുത്തത്. ഇന്നലെയും വിജയിച്ചവരുടെ എണ്ണം കുറവാണ്. തോൽവി ഭയന്നാണ് സ്ലോട്ട് അനുവദിക്കപ്പെട്ടിട്ടും ടെസ്റ്റിന് അപേക്ഷകർ എത്താത്തതെന്നാണു വിലയിരുത്തൽ.