ബാർ ഉടമകളുടെ അസോസിയേഷന് ആസ്ഥാനമന്ദിരം: സ്ഥലം വാങ്ങുന്നത് 5.5 കോടി മുടക്കി
തിരുവനന്തപുരം ∙ ബാർ ഉടമകളുടെ അസോസിയേഷന് ആസ്ഥാനമന്ദിരം നിർമിക്കാൻ സ്ഥലം വാങ്ങുന്നത് തിരുവനന്തപുരം പിഎംജി ജംക്‌ഷനിൽ 5.5 കോടി രൂപ മുടക്കിയാണ്. റജിസ്ട്രേഷൻ വകയിൽ 60 ലക്ഷം ചെലവുണ്ട്. 20 സെന്റ് സ്ഥലത്തു രണ്ടു കെട്ടിടങ്ങളുണ്ട്. സ്ഥലം വാങ്ങാൻ ആദ്യഘട്ടത്തിൽ ഓരോ ലക്ഷം രൂപ വീതം 454 പേർ നൽകി.

തിരുവനന്തപുരം ∙ ബാർ ഉടമകളുടെ അസോസിയേഷന് ആസ്ഥാനമന്ദിരം നിർമിക്കാൻ സ്ഥലം വാങ്ങുന്നത് തിരുവനന്തപുരം പിഎംജി ജംക്‌ഷനിൽ 5.5 കോടി രൂപ മുടക്കിയാണ്. റജിസ്ട്രേഷൻ വകയിൽ 60 ലക്ഷം ചെലവുണ്ട്. 20 സെന്റ് സ്ഥലത്തു രണ്ടു കെട്ടിടങ്ങളുണ്ട്. സ്ഥലം വാങ്ങാൻ ആദ്യഘട്ടത്തിൽ ഓരോ ലക്ഷം രൂപ വീതം 454 പേർ നൽകി. ഈ തുക സ്ഥലമുടമയ്ക്കു കൈമാറിയിരുന്നു. 29നാണു റജിസ്ട്രേഷൻ. ബാക്കി തുക പിരിക്കാനായാണ് കൊച്ചിയിലെ ഹോട്ടലിൽ നിർവാഹക സമിതിയോഗം ചേർന്നതെന്നാണ് അസോസിയേഷന്റെ വാദം.
സംസ്ഥാന നിർവാഹക സമിതിയംഗങ്ങൾ തൽക്കാലം രണ്ടരലക്ഷം രൂപ വീതം നൽകാനും മറ്റുള്ളവരിൽനിന്നു പിരിക്കുമ്പോൾ ഈ തുക തിരിച്ചുകൊടുക്കാനും ധാരണയായെന്ന് അസോസിയേഷൻ നേതാക്കൾ പറയുന്നു. 80 പേരാണ് സംസ്ഥാന നിർവാഹക സമിതിയിലുള്ളത്. അനിമോൻ പ്രസിഡന്റായിരിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു ബാറുടമ പോലും പണം നൽകിയില്ല. സംഘടനയെ പിളർത്താൻ ഉദ്ദേശ്യമുള്ള അനിമോന്റെ രഹസ്യനിർദേശപ്രകാരമാണ് ആരും പണം നൽകാതിരുന്നതെന്ന സംശയത്തിലാണ് അനിമോനെ സസ്പെൻഡ് ചെയ്തതെന്നു സംസ്ഥാന ഭാരവാഹികൾ പറയുന്നു.