മത്സ്യക്കുരുതി: പിസിബിയുടെ വാദം തള്ളി കുഫോസ്
കളമശേരി/ മരട് ∙ പെരിയാറിൽ കോടിക്കണക്കിനു രൂപയുടെ മത്സ്യക്കുരുതിക്കു കാരണം ജലത്തിലെ ഓക്സിജന്റെ കുറവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). എന്നാൽ പിസിബിയുടെ റിപ്പോർട്ട് തള്ളിയ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), മത്സ്യക്കുരുതിക്കു കാരണം വ്യവസായ മാലിന്യമാണെന്നു വ്യക്തമാക്കി.

മത്സ്യക്കുരുതിയെ സംബന്ധിച്ചു അന്വേഷണത്തിനു ചുമതലപ്പെടുത്തിയ സബ്കലക്ടർ കെ.മീരയ്ക്കു സമർപ്പിച്ച റിപ്പോർട്ടുകളിലാണ് വൈരുധ്യം. പിസിബിയുടെ റിപ്പോർട്ട് ശാസ്ത്രീയ പഠനം നടത്താതെ തയാറാക്കിയതാണെന്നു ആരോപണമുണ്ട്.
പരിശോധനയ്ക്കെടുത്ത സാംപിളിൽ സൾഫൈഡിന്റെയും അമോണിയയുടെയും സാന്നിധ്യം കണ്ടെത്താൻ കുഫോസിനു കഴിഞ്ഞപ്പോൾ പിസിബി റിപ്പോർട്ടിൽ ഇതു സംബന്ധിച്ചു പരാമർശമേയില്ല.
എൻജിനീയറെ സ്ഥലം മാറ്റി
∙ പെരിയാറിൽ 20നും 21നും ഉണ്ടായ മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏലൂരിലെ സർവെയ്‌ലൻസ് സെന്ററിലെ എൻവയൺമെന്റൽ എൻജിനീയർ സജീവ് ജോയിയെ സ്ഥലം മാറ്റി. പെരുമ്പാവൂരിലേക്കാണു മാറ്റം. പകരം പെരുമ്പാവൂർ ഓഫിസിലെ സീനിയർ എൻവയൺമെന്റൽ എൻജിനീയർ എം.എ. ഷിജുവിനാണ് ഏലൂരിലെ ചുമതല.
പെരിയാറിൽ മേൽത്തട്ടിൽ 20നു രാവിലെ കാണപ്പെട്ട രാസമാറ്റത്തെക്കുറിച്ചു പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും മുന്നറിയിപ്പു നൽകിയിട്ടും ഏലൂർ ഓഫിസ് ഗൗരവത്തിലെടുത്തില്ലെന്നു ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. അന്നു രാത്രിയാണു വൻമത്സ്യക്കുരുതി നടന്നത്.