മദ്യവിൽപനയും വരുമാനവും കുറഞ്ഞു; ബാറുകൾ തുറന്നത് ശാസ്ത്രീയ പഠനത്തിനുശേഷം: മന്ത്രി
തിരുവനന്തപുരം ∙ കേരളത്തെ മദ്യത്തിൽ മുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്, സർക്കാരിന്റെ വരുമാനത്തിൽ മദ്യവരുമാനത്തിന്റെ പങ്കു കുറയുകയാണെന്നു മന്ത്രി എം.ബി.രാജേഷ് മറുപടി നൽകി. 2012–13 ൽ എക്സൈസ് തീരുവയും വിൽപന നികുതിയും ഉൾപ്പെടെ മദ്യത്തിൽനിന്നുള്ള വരുമാനം സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു. 2022–23 ൽ ഇതു 13.4 ശതമാനമാണ്– 4.8% കുറവ്.

മദ്യവിൽപനയും കുറഞ്ഞതായി മന്ത്രി പറയുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2012–13 ൽ മദ്യവിൽപന 244.33 ലക്ഷം കെയ്സായിരുന്നു. 2022–23 ൽ ഇത് 224.34 ലക്ഷം കെയ്സായി കുറഞ്ഞു. 10 വർഷത്തിനിടെ വിൽപന 8.1 % കുറയുകയാണു ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാറുകൾ പൂട്ടുമ്പോൾ 728 എണ്ണമുണ്ടായിരുന്നു. ഇതോടൊപ്പം 78 ബവ്കോ ഔട്‌ലെറ്റുകളും പൂട്ടി. ശാസ്ത്രീയമായ പഠനം നടത്തിയാണ് എൽഡിഎഫ് സർക്കാർ ബാറുകൾ തുറന്നതെന്നും മന്ത്രി വാദിക്കുന്നു.