തടയണ തുറക്കാൻ ശ്രമിക്കവേ കൈ പലകകൾക്ക് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം
പാലാ ∙ ളാലം തോട്ടിൽ പയപ്പാർ ക്ഷേത്രത്തിനു സമീപമുള്ള കവറുമുണ്ട തടയണയുടെ ഷട്ടർ തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി കരൂർ ഉറുമ്പിൽ രാജു (53) മുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. കരൂർ പഞ്ചായത്തിന്റെ അനുമതിയോടെ രാജുവും സുഹൃത്തുക്കളും ചേർന്നു തടയണയുടെ പലകകൾ പൊക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഒരാൾപ്പൊക്കത്തിൽ വെള്ളമുള്ള ഇവിടെ ശക്തമായ ഒഴുക്കുള്ളതിനാൽ കയർ കുരുക്കി പലകകൾ പൊക്കിയെടുക്കാനായിരുന്നു ശ്രമം. വെള്ളത്തിൽ മുങ്ങി പലകകൾക്കിടയിൽ കയർ കുരുക്കാനുള്ള ശ്രമത്തിനിടെ രാജുവിന്റെ കൈ പലകകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. രാജുവിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും വെള്ളത്തിൽ നിന്നു പൊക്കിയെടുത്തപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. തടി കയറ്റിയിറക്കു തൊഴിലാളിയാണ് രാജു. ഭാര്യ: ബിന്ദു. സംസ്കാരം ഇന്നു 2.30നു കരൂർ തിരുഹൃദയ പള്ളിയിൽ.