ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്; സർക്കാരിനെതിരെ പ്രക്ഷോഭം
തിരുവനന്തപുരം ∙ സർക്കാരിനെതിരെ ഉയർന്ന ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നു യുഡിഎഫ് ആവശ്യപ്പെട്ടു. മന്ത്രിമാരായ എം.ബി.രാജേഷും മുഹമ്മദ് റിയാസും സംശയനിഴലിലാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഡ്രൈ ഡേയിൽ ഇളവു നൽകാനായി സ്വാധീനം ചെലുത്തിയതു ടൂറിസം മന്ത്രിയാണെന്നും ഇതു കോഴയിൽ കണ്ണുവച്ചാണെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസനും ആരോപിച്ചു.

മുഖ്യമന്ത്രി അറിയാതെ ഈ ഇടപാടൊന്നും നടക്കില്ലെന്നും 2 മന്ത്രിമാരെയും മാറ്റിനിർത്തണമെന്നും ഹസൻ പറഞ്ഞു. എക്സൈസ് മന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർഥ വസ്തുതകൾ പുറത്തുവരില്ല. ഗൗരവമില്ലാത്ത കാര്യമെന്നു പറഞ്ഞു തടിയൂരാനാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശ്രമിക്കുന്നത്. ഗൗരവമില്ലെങ്കിൽ പിന്നെ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെട്ടത് എന്തിനെന്നു ഹസൻ ചോദിച്ചു.
ബാർ കോഴ ആരോപണത്തിൽ സർക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങാൻ യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു. ആദ്യപടിയായി ഘടകകക്ഷികൾ സ്വന്തം നിലയ്ക്കു സമരപരിപാടികൾ സംഘടിപ്പിക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും വിഷയം ഉന്നയിക്കും. ജുഡീഷ്യൽ അന്വേഷണം നിയമസഭയിലും ആവശ്യപ്പെടും.