കൊച്ചി∙ ആർക്കും സമൻസ് അയയ്ക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. സമൻസ് ലഭിക്കുന്നവർക്ക് ഹാജരാകാനുള്ള ഉത്തരവാദിത്തമുണ്ടെന്നും കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഇ.ഡി വ്യക്തമാക്കി. എക്സാലോജിക്ക്–സിഎംആർഎൽ അനധികൃത പണമിടപാടു സംബന്ധിച്ച കേസിൽ ഇ.ഡിയുടെ അന്വേഷണവും നടപടികളും സമൻസും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലാണിത്. എതിർസത്യവാങ്മൂലം നൽകാൻ സിഎംആർഎൽ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് ടി.ആർ.രവി ഹർജി ഏഴിന് പരിഗണിക്കാൻ മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനധികൃത പണമിടപാട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് മാർച്ച് 27ന് കത്ത് നൽകിയിരുന്നെന്ന് ഇ.ഡി അറിയിച്ചു. വഞ്ചന, ഗൂഢാലോചന തുടങ്ങിയവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് മേധാവിക്കു കത്ത് നൽകിയത്. ഓർമപ്പെടുത്തി 10ന് വീണ്ടും കത്ത് നൽകി. 

ADVERTISEMENT

സമൻസ് കിട്ടുന്നവർക്ക് നേരിട്ട് ഹാജരാകാൻ നിയമപരമായ ഉത്തരവാദിത്തമുണ്ട്. നിയമപ്രകാരം നൽകിയ സമൻസിൽ നിന്ന് ഭാവിയിൽ പ്രോസിക്യൂട്ട് ചെയ്യുമെന്ന സാധ്യതയുടെ പേരിൽ ഒഴിഞ്ഞു മാറാനാവില്ല. വിഷയത്തിൽ എസ്എഫ്ഐഒയ്ക്കു മാത്രമാണ് അന്വേഷണത്തിന് അധികാരമെന്ന വാദം തെറ്റാണ്. കമ്പനി നിയമപ്രകാരമാണ് എസ്എഫ്ഐഒ അന്വേഷണം.

എന്നാൽ ഇ.ഡി അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ്. സിഎംആർഎൽ ചട്ടങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന വാദവും വ്യാജമാണ്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ റെയ്ഡ് നടത്തി. ചെലവുകൾ പെരുപ്പിച്ചുകാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് കമ്പനി നടത്തിയെന്നും കണ്ടെത്തി. വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

English Summary:

We have power to issue summons to anyone, Enforcement Directorate said in High Court

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT