ലണ്ടനിൽ മലയാളി പെൺകുട്ടിക്കു വെടിയേറ്റു
കൊച്ചി ∙ ലണ്ടനിൽ മലയാളി പെൺകുട്ടിക്കു വെടിയേറ്റു. പറവൂർ ഗോതുരുത്ത് ആനത്താഴത്ത് അജീഷ്– വിനയ ദമ്പതികളുടെ ഏക മകൾ ലിസേൽ മരിയയ്ക്കാണു (10) വെടിയേറ്റത്. റസ്റ്ററന്റിൽ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. നില ഗുരുതരമാണ്. കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ ബുധനാഴ്ച രാത്രി 9.20നായിരുന്നു സംഭവം. തലയിൽ ആഴത്തിൽ തുളച്ചു കയറിയ വെടിയുണ്ട ശസ്ത്രക്രിയ നടത്തിയിട്ടും പുറത്തെടുക്കാനായില്ല. അടുത്ത ദിവസം വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നു കുട്ടിയുടെ പിതാവിന്റെ അമ്മ മേരി പോൾ പറഞ്ഞു.

വെടിവയ്പിൽ ഡാൽസ്റ്റനിലെ കിങ്സ് ലാൻഡ് ഹൈസ്ട്രീറ്റിലെ റസ്റ്ററന്റിൽ ഉണ്ടായിരുന്ന മറ്റു 3 പേർക്കും പരുക്കേറ്റു. മോഷ്ടിച്ച ബൈക്കിലെത്തിയവരാണു ഹോട്ടലിനു പുറത്തുണ്ടായിരുന്ന ഈ 3 പേരെന്നു പൊലീസ് പറഞ്ഞു. ഈ യുവാക്കളെക്കുറിച്ച് അന്വേഷണം തുടങ്ങി. വെടിവച്ചത് ആരാണെന്നും എന്തിനാണെന്നും വ്യക്തമല്ല. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അജീഷും കുടുംബവും 2 വർഷമായി ലണ്ടനിലെ ബർമിങ്ങാമിലാണ്. 4–ാം ക്ലാസ് വിദ്യാർഥിനിയാണു ലിസേൽ. ജൂലൈ 30നു നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു കുടുംബം. അജീഷിന്റെ മാതാപിതാക്കൾ പറവൂരിലാണു താമസം. ലിസേലിന്റെ അമ്മ വിനയ പത്തനംതിട്ട സ്വദേശിനിയാണ്.