തിരുവനന്തപുരം ∙ സിപിഎമ്മിനെ പിടിച്ചുലച്ച് കേരളത്തിന്റെ ജനവിധി. തുടർച്ചയായ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും കിട്ടിയത് ഒരേയൊരു സീറ്റ്. കോൺഗ്രസിന് ഊർജവും പ്രതീക്ഷയുമായി 18 സീറ്റ് നേട്ടം. ബിജെപിക്ക് സ്വപ്നസാക്ഷാത്കാരം. ഇതാണ് ജനവിധിയുടെ ചുരുക്കം. ഇനി കേരളം കാക്കുന്നത് ഈ ഫലത്തിന്റെ തുടർചലനങ്ങൾക്കാണ്.

തിരുവനന്തപുരം ∙ സിപിഎമ്മിനെ പിടിച്ചുലച്ച് കേരളത്തിന്റെ ജനവിധി. തുടർച്ചയായ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും കിട്ടിയത് ഒരേയൊരു സീറ്റ്. കോൺഗ്രസിന് ഊർജവും പ്രതീക്ഷയുമായി 18 സീറ്റ് നേട്ടം. ബിജെപിക്ക് സ്വപ്നസാക്ഷാത്കാരം. ഇതാണ് ജനവിധിയുടെ ചുരുക്കം. ഇനി കേരളം കാക്കുന്നത് ഈ ഫലത്തിന്റെ തുടർചലനങ്ങൾക്കാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിപിഎമ്മിനെ പിടിച്ചുലച്ച് കേരളത്തിന്റെ ജനവിധി. തുടർച്ചയായ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും കിട്ടിയത് ഒരേയൊരു സീറ്റ്. കോൺഗ്രസിന് ഊർജവും പ്രതീക്ഷയുമായി 18 സീറ്റ് നേട്ടം. ബിജെപിക്ക് സ്വപ്നസാക്ഷാത്കാരം. ഇതാണ് ജനവിധിയുടെ ചുരുക്കം. ഇനി കേരളം കാക്കുന്നത് ഈ ഫലത്തിന്റെ തുടർചലനങ്ങൾക്കാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിപിഎമ്മിനെ പിടിച്ചുലച്ച് കേരളത്തിന്റെ ജനവിധി. തുടർച്ചയായ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും കിട്ടിയത് ഒരേയൊരു സീറ്റ്. കോൺഗ്രസിന് ഊർജവും പ്രതീക്ഷയുമായി 18 സീറ്റ് നേട്ടം. ബിജെപിക്ക് സ്വപ്നസാക്ഷാത്കാരം. ഇതാണ് ജനവിധിയുടെ ചുരുക്കം. ഇനി കേരളം കാക്കുന്നത് ഈ ഫലത്തിന്റെ തുടർചലനങ്ങൾക്കാണ്.

ഉലഞ്ഞ് എൽഡിഎഫ് 
യുഡിഎഫ് തരംഗത്തിൽ എൽഡിഎഫിന്റെ കോട്ടകൾ തന്നെ ഒലിച്ചുപോയി. ഭരണവിരുദ്ധ വികാരവും പിണറായി വിജയനോടുള്ള എതിർപ്പുമാണിതെന്ന ചർച്ച സജീവമായി. തിരുത്തലുൾക്കു മുൻകൈ എടുക്കുമെന്നു സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ സ്ഥിതി മെച്ചപ്പെടുമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടൽ തകർന്നു.  നാലോ അഞ്ചോ സീറ്റ് പാർട്ടി ഉറപ്പായും കണക്കുകൂട്ടിയിരുന്നു. ‘ശബരിമല’ നീറിപ്പടർന്നതും രാഹുൽഗാന്ധി കേരളത്തിൽ നിന്നു ജയിച്ചു പ്രധാനമന്ത്രി ആകാൻ പോകുന്നെന്ന പ്രചാരണവുമാണ് 2019 ലെ കൂട്ടത്തോൽവിക്കു കാരണമായി പാർട്ടി പറഞ്ഞിരുന്നത്.

ADVERTISEMENT

അതൊന്നുമില്ലെന്ന് ആശ്വസിച്ച സിപിഎമ്മിന് ഭരണവിരുദ്ധവികാരം ഇല്ലെന്ന് പറഞ്ഞൊഴിയാനാകില്ല. കഴിഞ്ഞ തവണ 35.1 ശതമാനത്തിലേക്ക് വോട്ടു വിഹിതം താഴ്ന്നതു തന്നെ സിപിഎമ്മിനെ ഞെട്ടിച്ചെങ്കിൽ ഇത്തവണ അതിലും കുറഞ്ഞു. പാർട്ടിയുടെ അടിത്തറയിലേക്ക് ബിജെപി കടന്നു കയറുന്നതിന്റെ അപകട സൂചന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ പ്രതിഫലിച്ചു. തിരുത്തലുകൾ കൂടിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.  

2019 ൽ തോറ്റ ശേഷം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നതാണ് പ്രവർത്തകരെ മുന്നണി നേതൃത്വം ഓർമിപ്പിക്കാൻ ശ്രമിക്കുന്നത്. നവകേരള സദസ്സ് മുതലുള്ള തയാറെടുപ്പാണ് ഒരു സീറ്റിലൊതുങ്ങിയത്. ആ 70 ൽ 20 ലക്ഷത്തോളം പേ‍ർ എതിരാളികൾക്കാണ് വോട്ടു ചെയ്തെന്നതു കൂടി സിപിഎമ്മിന് കണക്കിലെടുക്കേണ്ടിവരും. പിബി അംഗം എ.വിജയരാഘവനും (പാലക്കാട്) കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും (പത്തനംതിട്ട) കെ.കെ.ശൈലജയും (വടകര) വൻതോൽവി ഏറ്റുവാങ്ങിയപ്പോൾ പാർട്ടിയുടെ അഭിമാനം കാത്തത് മറ്റൊരു കേന്ദ്രകമ്മിറ്റി അംഗമായ കെ.രാധാകൃഷ്ണനാണ്.

ഒരു വിജയചിത്രം: തൃശൂർ എ‍ൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയം ഉറപ്പിച്ച ശേഷം തിരുവനന്തപുരത്തെ വീട്ടിൽ മരുമകൻ ശ്രേയസ്സ് മോഹൻ, മക്കളായ ഭാഗ്യ, ഗോകുൽ, ഭാര്യ രാധിക, മകൻ മാധവ് എന്നിവർക്കൊപ്പം സന്തോഷം പങ്കിടുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ

യുഡിഎഫിന്റെ മടങ്ങിവരവ്
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോറ്റ യുഡിഎഫിന് ഇത് വലിയ തിരിച്ചുവരവാണ്. ദേശീയതലത്തിലും മികച്ച പ്രകടനം കോൺഗ്രസ് കാഴ്ചവച്ചതോടെ യുഡിഎഫിലും സംസ്ഥാന രാഷ്ട്രീയത്തിലും പാർട്ടിയുടെ കരുത്ത് ഉറയ്ക്കും. 21 നിയമസഭാംഗങ്ങൾ മാത്രമുള്ള പാർട്ടി എന്ന വിശേഷണം ഇനി കോൺഗ്രസിനു ദൗർബല്യമാകില്ല. ആധികാരികമായ വിജയമാണ് ഭൂരിപക്ഷം മണ്ഡലങ്ങളിലും യുഡിഎഫ് നേടിയത്. 4 സ്ഥാനാർഥികൾ രണ്ടു ലക്ഷത്തിലേറെ വോട്ടിന് എതിരാളികളെ കടപുഴക്കി; അതിൽ 2 പേരുടെ ഭൂരിപക്ഷം 3 ലക്ഷം കടന്നു.

പോളിങ് കുറ‍ഞ്ഞതോടെ യുഡിഎഫ് ജയിച്ചാലും ഭൂരിപക്ഷം കുറയാനിടയുണ്ടെന്ന പ്രവചനം അസ്ഥാനത്തായി. നിയമസഭാ തിരഞ്ഞെടുപ്പിൽ 5 ജില്ലകളിൽ മാത്രമാണ് എൽഡിഎഫിനെക്കാൾ കൂടുതൽ സീറ്റുകൾ യുഡിഎഫിന് നേടാൻ കഴിഞ്ഞത്. എന്നാൽ, ഇത്തവണ തൃശൂരും തൃശൂർ ജില്ലയുടെ ഏതാനും ഭാഗങ്ങൾ കൂടി ഉൾപ്പെട്ട ആലത്തൂരും ഒഴിച്ചാൽ എല്ലായിടത്തും മുന്നണിയുടെ ആധിപത്യം കണ്ടു.

ADVERTISEMENT

കേരള കോൺഗ്രസ്(എം) മുന്നണി വിട്ടു പോയതിന്റെ ക്ഷീണത്തിൽ നിന്ന് മധ്യതിരുവിതാംകൂറിൽ ശക്തമായ തിരിച്ചുവരവ് നടത്തി. കോട്ടയത്ത് അതേ കേരള കോൺഗ്രസിനെ(എം) കോൺഗ്രസും ജോസഫ് ഗ്രൂപ്പും ചേർന്നു തകർത്തു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി മുന്നണി വിപുലീകരണ നീക്കം ആവശ്യമെങ്കിൽ അതിന് ആത്മവിശ്വാസം പകരുന്ന ജനവിധിയാണ് ഉണ്ടായത്.

ഒറ്റ സീറ്റ്; ഒപ്പമെത്തി ബിജെപി 
2024 ൽ 2004 ആവർത്തിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേതാക്കളുടെ പ്രഖ്യാപനം. 18–1–1 എന്ന ഫലം ആവർത്തിച്ചു. പക്ഷേ, നേരെ തിരിച്ചാണെന്നു മാത്രം. 2004 ൽ എൽഡിഎഫിനാണ് 18 സീറ്റ് കിട്ടിയത്. ഇത്തവണ അതു യുഡിഎഫിനായി. അന്ന് യുഡിഎഫിനും എൻഡിഎക്കും (ഐഎഫ്ഡിപിയുടെ പി.സി.തോമസ്) ഓരോ സീറ്റും കിട്ടി. ബിജെപി മുന്നണിയുടെ അവസ്ഥയിലേക്ക് യുഡിഎഫ് പിന്തള്ളപ്പെട്ടെന്ന് അന്നു പരിഹസിച്ച സിപിഎം ഇന്ന് അതേ സ്ഥിതി നേരിടുന്നു. ബിജെപിക്കും എൽഡിഎഫിനും തുല്യനില: ഒരു സീറ്റ് വീതം! 

കേരളത്തിൽ താമര വിരിഞ്ഞതിന്റെ സന്തോഷത്തിലാണ് ബിജെപി നേതൃത്വം. സുരേഷ് ഗോപിക്കു തൃശൂരിൽ ന്യൂനപക്ഷ വോട്ടുകൾ കൂടി നേടാനായെന്ന് വ്യക്തം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ നേടിയ രണ്ടാം സ്ഥാനവും ആറ്റിങ്ങലിൽ വി.മുരളീധരൻ കാഴ്ചവച്ച തകർപ്പൻ മത്സരവും നേട്ടമായി പാർട്ടി കരുതുന്നു. മിക്ക മണ്ഡലങ്ങളിലും വോട്ടു വിഹിതത്തിൽ പാർട്ടിക്കു മുന്നോട്ടു വരാനും കഴിഞ്ഞു.

ഉപതിരഞ്ഞെടുപ്പിലേക്ക് ‌പാലക്കാട്, ചേലക്കര
ലോക്സഭാ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ചൂടാറും മുൻപേ 2 നിയമസഭാ മണ്ഡലങ്ങൾ ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങും. വടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചതോടെ പാലക്കാട്ടും ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണൻ വിജയിച്ചതിനാൽ ചേലക്കരയിലുമാണ് ഉപതിരഞ്ഞെടുപ്പു നടക്കുക. ഇരുവരും രണ്ടാഴ്ചയ്ക്കുള്ളിൽ നിയമസഭയിൽനിന്നു രാജി വയ്ക്കണം.

ADVERTISEMENT

6 മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം.പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഷാഫിക്കും താൽപര്യമുള്ള ഒരാൾ പാലക്കാട്ടു മത്സരിക്കുമെന്ന പ്രതീതി ശക്തമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരു പ്രചരിച്ചു തുടങ്ങുകയും ചെയ്തു.തിരഞ്ഞെടുപ്പ് 4 മാസമെങ്കിലും കഴിഞ്ഞേ നടക്കാനിടയുള്ളൂ എന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.

രണ്ടാം കൂട്ടത്തോൽവിയുടെ ഭാരവുമായി പിണറായി
മുഖ്യമന്ത്രി പിണറായി വിജയനു കീഴിൽ തുടർച്ചയായ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പും വലിയ മാർജിനിൽ എൽഡിഎഫ് പരാജയപ്പെട്ടിരിക്കുന്നു. 2 തവണയും കിട്ടിയത് ഒരു സീറ്റ്. 2019 ലെ  വോട്ടുവിഹിതം ഇത്തവണ കുറയുകയും ചെയ്തു. നവകേരള സദസ്സ് മുതൽ എൽഡിഎഫിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം വരെ നയിച്ച മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗ്രാഫ് താഴോട്ടാണ്. ആക്ഷേപങ്ങളെ കുലുക്കമില്ലാതെ പിണറായി നേരിട്ടിരുന്നത് പാർട്ടി പിന്തുണയുടെ കരുത്തിലാണ്.

അതേ മുഖ്യമന്ത്രിക്കെതിരെയുള്ള ജനവികാരമാണ് തോൽവിക്കു കാരണമെന്ന വിമർശനം സിപിഎം എങ്ങനെ കൈകര്യം ചെയ്യുമെന്ന് നിർണായകമാണ്. പാർട്ടിയും സർക്കാരും സമീപകാലത്തെടുത്ത തീരുമാനങ്ങളുടെയെല്ലാം ഉടമ മുഖ്യമന്ത്രിയായതു കൊണ്ട് അതു വിലയിരുത്തപ്പെട്ടില്ലെന്നു പറഞ്ഞ് ഒഴിയുക എളുപ്പമല്ല. പൗരത്വനിയമ ഭേദഗതിയിൽ പ്രചാരണം ഊന്നാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനവും പാളി.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ പദവിയിൽ സതീശൻ
പ്രതിപക്ഷ നേതാവെന്ന നിലയിൽ തൃക്കാക്കര, പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഉജ്വലവിജയം നേടിയതോടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ വി.ഡി.സതീശൻ പുലർത്തുന്ന മികവ് വിമർശകർക്കും അംഗീകരിക്കേണ്ടി വരുന്നു. യുഡിഎഫ് രാഷ്ട്രീയത്തിൽ സതീശന്റെ ആധികാരികത വർധിക്കുമെന്നുറപ്പ്.

തിരഞ്ഞെടുപ്പിനു മുൻപ് വിവിധ സാമൂഹിക വിഭാഗങ്ങളുടെ പിന്തുണ തേടാനും യുഡിഎഫിന്റെയും കോൺഗ്രസിന്റെയും സംഘടനാ ദൗർബല്യം പരിഹരിക്കാനും സതീശൻ തീവ്രശ്രമം നടത്തി. എംഎൽഎ ആയ ഷാഫി പറമ്പിലിനെ വടകരയിൽ അവതരിപ്പിച്ചത് ‘മാസ്റ്റർ സ്ട്രോക്ക്’ ആയി. മുതിർന്നവരും ഇളമുറക്കാരുമായ നേതാക്കളെ വിശ്വാസത്തിലെടുത്തു നടത്തിയ നീക്കങ്ങൾ ഗുണം ചെയ്തു.

സ്ഥാനാർഥി നിർണയത്തിലോ പ്രചാരണത്തിലോ യുഡിഎഫിൽ അപസ്വരങ്ങൾ ഉയർന്നില്ല. മൂന്നാം ലോക്സഭാ സീറ്റിനു വേണ്ടിയുള്ള മുസ്‌ലിം ലീഗിന്റെ സമ്മർദം ഒച്ചപ്പാടില്ലാതെ പരിഹരിക്കാനായി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് യുഡിഎഫിനെ ആത്മവിശ്വാസത്തോടെ നയിക്കാവുന്ന തരത്തിൽ സതീശന്റെ ഗ്രാഫ് ഉയരുകയാണു ചെയ്തത്.

കണ്ണൂരിലെ കരുത്തുറ്റ മറുപടിയായി സുധാകരൻ 
വിവാദങ്ങളിൽ പെടുകയും ചില ആക്ഷേപങ്ങൾക്ക് വിധേയനാകുകയും ചെയ്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ശക്തമായ മറുപടിയാണ് കണ്ണൂരിലെ ഉജ്വല വിജയം. ‘കണ്ണൂർ കടമ്പ’ അദ്ദേഹത്തിന് എളുപ്പമാകില്ലെന്ന് വിചാരിച്ചവർക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ തിളക്കമേറിയ ജയം കണ്ട് കണ്ണഞ്ചുന്നുണ്ടാകും. കണ്ണൂരിൽ അടിതെറ്റിയിരുന്നെങ്കിൽ, പരാജയപ്പെട്ടയാൾ കെപിസിസി പ്രസിഡന്റ് കസേരയിൽ തുടരുന്നതിലെ ശരിതെറ്റുകളും ചർച്ചയ്ക്കു വിധേയമാകുമായിരുന്നു.

കോൺഗ്രസിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനായില്ലെന്ന പഴി ഉയർന്നെങ്കിലും അതു പറഞ്ഞ് പ്രസിഡന്റ് കസേരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ നടത്തുന്ന നീക്കങ്ങൾക്കു വേഗം കുറയും. എം.എം.ഹസനു ചുമതല കൊടുത്തു പ്രചാരണവേളയിൽ കണ്ണൂരിലേക്ക് സ്വയം ഒതുങ്ങുകയാണ് ചെയ്തതെങ്കിലും യുഡിഎഫിന്റെ 18 സീറ്റ് പ്രകടനം സുധാകരന് ആശ്വാസദായകമാണ്.

തിരുത്തലിൽ തോറ്റ് എം.വി.ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പ് ദൗത്യത്തിൽ കനത്ത പരാജയമാണ് എം.വി.ഗോവിന്ദന് ഏറ്റുവാങ്ങേണ്ടിവന്നത്. തിരഞ്ഞെടുപ്പ് സംഘാടകനായി പാർട്ടിയിൽ പേരെടുത്ത നേതാവിന് ഈ ഒറ്റസീറ്റ് പ്രകടനം ക്ഷീണമാണ്. കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരുന്ന കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അതേ സംഖ്യയാണ് കിട്ടിയതെന്ന് ആശ്വസിക്കാം.

സംസ്ഥാന സെക്രട്ടറി ആയ കാലയളവിൽ പാർട്ടിയിലും സർക്കാരിലും തിരുത്തലുകൾക്കു ശ്രമിക്കുമെന്ന സൂചനയുമായി ചൂരൽ വടിയുമായി ഇറങ്ങിയ ‘മാഷ്’ പിന്നീട് മുഖ്യമന്ത്രിയുടെ സ്വയം പ്രഖ്യാപിത വക്താവായി മാറി. ഇതോടെ പാർട്ടി സെക്രട്ടറി സ്വതന്ത്ര വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നില്ലെന്ന വിമർശനം കേൾക്കേണ്ടി വന്നു. പാർട്ടിയുടെയും പ്രവർത്തകരുടെയും ആത്മവീര്യം കെടാതെ നോക്കാനും തിരുത്തലുകൾക്ക് മുൻകൈ എടുക്കാനും അദ്ദേഹത്തിനു കഴിയുമോ എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കും.

കാത്തിരുന്ന് കിട്ടി, സുരേന്ദ്രന് താമരക്കാലം
ഒടുവിൽ കേരളത്തിൽ താമര വിരിയിക്കാനുള്ള നിയോഗം കെ.സുരേന്ദ്രനായി. തൃശൂരിൽ സുരേഷ് ഗോപി കൈവരിച്ച നേട്ടത്തിൽ സുരേന്ദ്രൻ നയിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനു വലിയ പങ്കില്ലെന്ന് പറയുന്നവരുണ്ട്. പക്ഷേ, 1980 ൽ രൂപീകരിക്കപ്പെട്ട ബിജെപിയുടെ ഒരു ഡസനിലധികം സംസ്ഥാന പ്രസിഡന്റുമാർക്കു സാധിക്കാത്ത സ്വപ്നമാണ് സുരേന്ദ്രന്റെ നേതൃകാലത്ത് നടന്നിരിക്കുന്നത്. 

പ്രസിഡന്റായതിനെ തുടർന്ന് നേരിട്ട ആക്ഷേപങ്ങളും വിവാദങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളുടെ പരമ്പരയ്ക്കൊടുവിലെ ഈ വിജയം സുരേന്ദ്രന് ആശ്വാസമാണ്.  ബിജെപിയിൽ ആസന്നമായ അഴിച്ചുപണിയുടെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് പദത്തിൽ നിന്നു മാറാൻ സാധ്യത പറഞ്ഞുകേട്ട അദ്ദേഹത്തിന് തൃശൂരിലെ നേട്ടം കേന്ദ്രനേതൃത്വം കണക്കിലെടുക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാം.

English Summary:

UDF has more leads