അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവിന്റെ പരാക്രമം

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവിന്റെ പരാക്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവിന്റെ പരാക്രമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി  ∙ ഭാര്യാമാതാവിന്റെയും ഭാര്യാസഹോദരന്റെ കുഞ്ഞിന്റെയും ദേഹത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് കടന്നുകള‍ഞ്ഞു. പൈനാവ് 56 കോളനി കൊച്ചുമലയിൽ അന്നക്കുട്ടി (62), മകൻ ലിൻസിന്റെ രണ്ടര വയസ്സുള്ള മകൾ ലിയ എന്നിവർക്കാണു പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷ് (46) ആണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു സംഭവം.

പ്രിൻസി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയയ്ക്കാൻ സന്തോഷിനു താൽപര്യമില്ലായിരുന്നു. ഇന്നലെ ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചെന്നും തർക്കത്തിനൊടുവിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന്, തന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സ്കൂളിൽ നിന്നു വിളിച്ചു കൊണ്ടു പോയി താന്നിക്കണ്ടത്ത് സഹോദരൻ സുഗതന്റെ വീട്ടിലാക്കിയശേഷം ഫോണും ഉപേക്ഷിച്ച് സന്തോഷ് കടന്നുകളഞ്ഞെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT

ഹോട്ടൽ തകർത്തു

സംഭവമറിഞ്ഞ് അന്നക്കുട്ടിയുടെ ബന്ധുക്കൾ വൈകിട്ട് അഞ്ചോടെ കാറിൽ ചെറുതോണിയിലെത്തി സന്തോഷിന്റെ സഹോദരൻ സുഗതൻ ടൗണിൽ നടത്തുന്ന ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടലിന്റെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു. പാകം ചെയ്തു വച്ചിരുന്ന ആഹാരസാധനങ്ങൾ നശിപ്പിച്ചു.

English Summary:

Young man poured petrol on his mother-in-law and set her on fire

Show comments