തിരുവനന്തപുരം ∙ ചട്ടം ലംഘിച്ചു സ്വകാര്യ പ്രാക്ടീസ് നടത്തിയ 83 സർക്കാർ ഡോക്ടർമാരെ കണ്ടെത്തി വിജിലൻസ്. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലെ ആശുപത്രികളിലെ 64 ഡോക്ടർമാരുടെയും മെഡിക്കൽ കോളജുകളിലെ 19 ഡോക്ടർമാരുടെയും സ്വകാര്യ പ്രാക്ടീസാണ് കണ്ടെത്തിയത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു നിർദേശിക്കുന്ന റിപ്പോർട്ട് ഉടൻ ആരോഗ്യ വകുപ്പിനു കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ കോളജ് ഡോക്ടർമാരിൽ കോഴിക്കോട് ജില്ലയിൽ 8, ആലപ്പുഴയിൽ 3, തൃശൂരിൽ 2, തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ 1 വീതം എന്ന കണക്കിലാണ് ‍‍‍ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കണ്ടെത്തിയത്. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിൽ ജോലി ചെയ്യുന്നവരിൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 10 വീതം, കണ്ണൂരിൽ 9, കാസർകോട് 8, കൊല്ലത്ത് 5, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ 4 വീതം, കോട്ടയം 3, ഇടുക്കി, മലപ്പുറം 2 വീതം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. 

ADVERTISEMENT

ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിൽ വ്യാഴാഴ്ച വൈകിട്ട് 4 മുതലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സർക്കാർ നിരോധിച്ചിട്ടുണ്ട്. അതിനു പകരമായി അടിസ്ഥാന ശമ്പളത്തിന്റെ 25% നോൺ പ്രാക്ടീസിങ് അലവൻസ് ശമ്പളത്തോടൊപ്പം നൽകും. ഈ അധിക തുക കൈപ്പറ്റിക്കൊണ്ടു തന്നെ ഒരു വിഭാഗം മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു.

ആരോഗ്യ ഡയറക്ടറേറ്റിനു കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ – ജനറൽ ആശുപത്രി വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് നടത്താം. പുതുക്കിയ നിയമം അനുസരിച്ച് ഡോക്ടറുടെ താമസസ്ഥലത്തു മാത്രമേ പ്രാക്ടീസ് നടത്താൻ പാടുള്ളൂ. അപ്പോൾ നഴ്സിന്റെയോ ടെക്നിഷ്യന്റെയോ സേവനം അനുവദനീയമല്ല. ഈ വ്യവസ്ഥകൾ ലംഘിച്ചു വാടക കെട്ടിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസിന് പരാതികൾ ലഭിച്ചിരുന്നു. 70 ടീമുകളാണ് മിന്നൽ പരിശോധന നടത്തിയത്.

ADVERTISEMENT

റെയ്ഡ് നടത്തിയതു തെറ്റ്: കെജിഎംഒഎ

ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് ഡ്യൂട്ടി സമയത്തിനു ശേഷം സ്വകാര്യ പ്രാക്ടീസ് നടത്താൻ അനുമതി ഉണ്ടായിരിക്കെ വിജിലൻസ് റെയ്ഡ് നടത്തിയതു തെറ്റാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) പ്രസിഡന്റ് ഡോ.ടി.എൻ.സുരേഷ് കുമാറും ജനറൽ സെക്രട്ടറി ഡോ.പി.കെ.സുനിൽ കുമാറും.

ADVERTISEMENT

സ്വകാര്യ പ്രാക്ടീസ് നടത്താനുള്ള അനുമതി ചൂണ്ടിക്കാട്ടിയാണു ശമ്പള കമ്മിഷൻ അർഹമായ പല ആനുകൂല്യങ്ങളും നിഷേധിച്ചത്. ആരോഗ്യ ഡയറക്ടറേറ്റിനു കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിങ് അലവൻസ് അനുവദിച്ചിട്ടില്ല. ഡോക്ടർമാരുടെ വീടിനുള്ളിൽ കയറിയുള്ള പരിശോധനയും ഫോണിലെ ഡേറ്റ അടക്കം പരിശോധിക്കലും രോഗികളുടെ മുന്നിൽ വച്ചുള്ള ചോദ്യം ചെയ്യലും ഡോക്ടർ സമൂഹത്തെ അഴിമതിക്കാരായി ചിത്രീകരിക്കാൻ കാരണമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

English Summary:

Private practice of eighty three government doctors found in State wide vigilance raid

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT