സർവീസ് ചാർജ് 50 ഇരട്ടി വരെ വർധിപ്പിക്കാൻ ജല അതോറിറ്റി; ശുപാർശ സർക്കാരിനു മുന്നിൽ
തിരുവനന്തപുരം ∙ വാട്ടർ ചാർജ് ഒഴികെ വിവിധ സേവനങ്ങളുടെ (സർവീസ്) ചാർജ് വർധിപ്പിക്കാൻ സർക്കാരിനു ജല അതോറിറ്റി ശുപാർശ നൽകി. വിവിധ വിഭാഗങ്ങളിൽ 50 ഇരട്ടി വരെ വർധനയാണു ശുപാർശ ചെയ്തത്. 30 വർഷം മുൻപു നിശ്ചയിച്ച ഫീസുകൾക്കു കാലാനുസൃതമായ മാറ്റമെന്ന നിലയിലാണു ശുപാർശ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ജലഅതോറിറ്റി വാട്ടർ ചാർജിൽ വലിയ വർധന വരുത്തിയത്.

എല്ലാ സേവനങ്ങൾക്കും ഓൺലൈൻ അപേക്ഷ ആയതിനാൽ അപേക്ഷാ ഫോമിന് ഈടാക്കുന്ന 15 രൂപ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഗാർഹിക കണക്‌ഷനും ഗാർഹികേതര കണക്‌ഷനും പരസ്പരം മാറ്റാനും സ്പെഷൽ കണക്‌ഷൻ ഗാർഹിക കണക്‌ഷനിലേക്കു മാറ്റാനുമുള്ള ഫീസ് 5 രൂപയിൽ നിന്ന് 250 രൂപയായി വർധിപ്പിക്കും.
റീ കണക്‌ഷൻ, താൽക്കാലികവും സ്ഥിരവുമായ ഡിസ്കണക്‌ഷൻ എന്നിവയ്ക്ക് 500 രൂപയാകും (നിലവിൽ 50 രൂപയും 15 രൂപ അപേക്ഷാ ഫീസും). പ്ലമിങ് ലൈസൻസിനും ലൈസൻസ് പുതുക്കലിനും അപേക്ഷാ ഫീസ് 2000 ആകും (നിലവിൽ 1500). വരൾച്ചക്കാലത്തു താൽക്കാലികമായി വിഛേദിക്കുന്ന കണക്‌ഷൻ പുനഃസ്ഥാപിക്കാൻ പുതിയതായി 250 രൂപ ഫീസ് ഏർപ്പെടുത്തി. മീറ്റർ റീഡിങ്ങിനുള്ള ഫീസ് 2 രൂപയിൽനിന്ന് 10 രൂപയാക്കി.