രാജ്യസഭാസീറ്റ് വിഭജന തർക്കം: ഇടതുസീറ്റ് ആർക്ക്? ഇന്നറിയാം
തിരുവനന്തപുരം∙ ഇടതു മുന്നണിക്ക് കീറാമുട്ടിയായി മാറിയ രാജ്യസഭ സീറ്റ് വിഭജനത്തിൽ തീരുമാനം ഇന്ന്. ജയിക്കാൻ സാധ്യതയുള്ള 2 സീറ്റിൽ ഒന്ന് സിപിഎം എടുക്കാൻ തീരുമാനിച്ചിരിക്കെ, ബാക്കി ഒരെണ്ണം സിപിഐക്കാണോ കേരള കോൺഗ്രസ് (എം)ന് ആണോ എന്നതാണ് തർക്കം. ഇരു കക്ഷികളുമായും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന

തിരുവനന്തപുരം∙ ഇടതു മുന്നണിക്ക് കീറാമുട്ടിയായി മാറിയ രാജ്യസഭ സീറ്റ് വിഭജനത്തിൽ തീരുമാനം ഇന്ന്. ജയിക്കാൻ സാധ്യതയുള്ള 2 സീറ്റിൽ ഒന്ന് സിപിഎം എടുക്കാൻ തീരുമാനിച്ചിരിക്കെ, ബാക്കി ഒരെണ്ണം സിപിഐക്കാണോ കേരള കോൺഗ്രസ് (എം)ന് ആണോ എന്നതാണ് തർക്കം. ഇരു കക്ഷികളുമായും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ചർച്ച നടത്തിയെങ്കിലും രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഇന്നു രാവിലെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സീറ്റ് ധാരണയുണ്ടാകും. തുടർന്ന് ഇടതുമുന്നണി യോഗത്തിലാകും തീരുമാനം വ്യക്തമാവുക. സീറ്റ് ആർക്കു നൽകിയാലും എതിർപക്ഷത്തു നിന്നു പ്രതിഷേധത്തിനു സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ സീറ്റ് ഘടകകക്ഷിക്കു നൽകി പ്രശ്നം പരിഹരിക്കണമെന്ന നിർദേശം ഉണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്. അവഗണനയുടെ പേരിൽ മുന്നണിയിൽ അതൃപ്തരായി തുടരുന്ന ആർജെഡി കൂടി സീറ്റിന് അവകാശവാദമുന്നയിച്ചതും തലവേദനയാണ്.
ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ രാഷ്ട്രീയ ഭൂകമ്പത്തിനു വഴിവയ്ക്കാതെ സീറ്റ് വിഭജനം രമ്യമായി പൂർത്തിയാക്കുക എന്നതാണ് സിപിഎമ്മിനു മുന്നിലുള്ള വെല്ലുവിളി. യുഡിഎഫിന് ജയസാധ്യതയുള്ള ഒരു സീറ്റ് മുസ്‌ലിം ലീഗിന് നൽകാൻ നേരത്തേ ധാരണയായിരുന്നു.