പ്രതീക്ഷിച്ചതുപോലെ സുരേഷ് ഗോപി; സർപ്രൈസായി ജോർജ് കുര്യൻ
ന്യൂഡൽഹി ∙ സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിപദം സംബന്ധിച്ച് സൂചനകളുണ്ടായിരുന്നെങ്കിലും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന്റെ സ്ഥാനലബ്ധി അപ്രതീക്ഷിതമായി. കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ മുൻ വൈസ് ചെയർമാനായ അദ്ദേഹം കോട്ടയം കാണക്കാരി സ്വദേശിയാണ്. സുരേഷ് ഗോപി ഇന്നലെ വൈകിട്ടാണ് കുടുംബസമേതം ഡൽഹിയിലെത്തിയത്. ജോർജ് കുര്യൻ തലേന്നു തന്നെ എത്തിയിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹത്തിനു ഫോൺ കോൾ ലഭിച്ചതെന്നറിയുന്നു. ഇന്നലെ രാവിലെ കേരള ഹൗസിൽനിന്നു നിയുക്തമന്ത്രിമാരുടെ ചായസൽക്കാരത്തിനു പുറപ്പെട്ടപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

ന്യൂഡൽഹി ∙ സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിപദം സംബന്ധിച്ച് സൂചനകളുണ്ടായിരുന്നെങ്കിലും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന്റെ സ്ഥാനലബ്ധി അപ്രതീക്ഷിതമായി. കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ മുൻ വൈസ് ചെയർമാനായ അദ്ദേഹം കോട്ടയം കാണക്കാരി സ്വദേശിയാണ്.
സുരേഷ് ഗോപി ഇന്നലെ വൈകിട്ടാണ് കുടുംബസമേതം ഡൽഹിയിലെത്തിയത്. ജോർജ് കുര്യൻ തലേന്നു തന്നെ എത്തിയിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹത്തിനു ഫോൺ കോൾ ലഭിച്ചതെന്നറിയുന്നു. ഇന്നലെ രാവിലെ കേരള ഹൗസിൽനിന്നു നിയുക്തമന്ത്രിമാരുടെ ചായസൽക്കാരത്തിനു പുറപ്പെട്ടപ്പോഴാണു വിവരം പുറത്തറിഞ്ഞത്.
ഓറഞ്ചും വെള്ളയും കലർന്ന ലിനൻ ഷർട്ടും മുണ്ടുമണിഞ്ഞ് കുറിയണിഞ്ഞെത്തിയ സുരേഷ് ഗോപി ഷർട്ടിൽ സ്വർണനിറത്തിലുള്ള ഗണപതി രൂപവും കുത്തിയിരുന്നു. വെളുത്ത ഷർട്ടും മുണ്ടുമുടുത്താണ് ജോർജ് കുര്യനെത്തിയത്. സുരേഷ് ഗോപി 51–ാമതും ജോർജ് കുര്യൻ 70–ാമതുമാണ് സത്യപ്രതിജ്ഞ ചെയ്തത്.