ADVERTISEMENT

തേഞ്ഞിപ്പലം∙ എട്ടു വർഷത്തിനുശേഷം കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ഭരണം പിടിച്ചെടുത്ത് യുഡിഎസ്എഫ് സഖ്യം. 5 ജനറൽ സീറ്റുകളും തൂത്തുവാരിയ എംഎസ്‌എഫ്–കെഎസ്‌യു സഖ്യം 5 ജില്ലാ നിർവാഹക സമിതി സീറ്റുകളിൽ 2 എണ്ണം നേടി. എസ്എഫ്ഐ 3 ജില്ലാ നിർവാഹക സമിതി സീറ്റുകളിലൊതുങ്ങി.  യുഡിഎഫ് സംസ്ഥാനത്ത് പ്രതിപക്ഷത്തായിരിക്കെ യുഡിഎസ്എഫ് സഖ്യം കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പു വിജയിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നു നേതാക്കൾ അവകാശപ്പെട്ടു. 

വിജയികൾ : പി.നിതിൻ ഫാത്തിമ – ചെയർപഴ്സൻ (പാലക്കാട് വിക്ടോറിയ കോളജ്) , മുഹമ്മദ് സഫ്‌വാൻ – ജനറൽ സെക്രട്ടറി(മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളജ്, പുറമണ്ണൂർ), പി.കെ.അർഷദ് (ഫാറൂഖ് കോളജ് ,കോഴിക്കോട്), കെ.ടി.ഷബ്ന (സ്വാമി വിവേകാനന്ദ സെന്റർ ഓഫ് ടീച്ചർ എജ്യുക്കേഷൻ, മയിലുമ്പുറം) (ഇരുവരും വൈസ് ചെയർപഴ്സൻ), കെ.പി.അശ്വിൻ നാഥ് – ജോയിന്റ് സെക്രട്ടറി, (എൻഎംഎസ്എം ഗവ.കോളജ്, കൽപറ്റ), ടി.ജാഫർ (കോഴിക്കോട്), പി.കെ.മുബഷിർ (മലപ്പുറം), സിജോ ജോർജ് (വയനാട്), എസ്.അഭിനന്ദ് (പാലക്കാട്), പി.ആർ.സായൂജ് ( തൃശൂർ)– ജില്ലാ നിർവാഹക സമിതി പ്രതിനിധികൾ. 

യുഡിഎസ്എഫ് സഖ്യത്തിൽ ചെയർപഴ്സൻ, ജോയിന്റ് സെക്രട്ടറി പദവികളിൽ കെഎസ്‌യു പ്രതിനിധികളാണു ജയിച്ചത്. ജനറൽ സെക്രട്ടറി, 2 വൈസ് ചെയർപഴ്സൻ, 2 ജില്ലാ പ്രതിനിധി സ്ഥാനങ്ങൾ എംഎസ്എഫ് വിജയിച്ചു. 

English Summary:

Calicut University Students' Union Secures UDSF Alliance after Eight Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com