‘ഓട്ടോറിക്ഷ’ സ്വന്തമാക്കാൻ കേരള കോൺഗ്രസ്; യോഗം 17ന്
Mail This Article
×
കോട്ടയം ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം സമ്മാനിച്ച ‘ഓട്ടോറിക്ഷ’ തന്നെ ചിഹ്നമാക്കാൻ കേരള കോൺഗ്രസ് ആലോചന. തിരഞ്ഞെടുപ്പ് വിജയം, പാർട്ടിയുടെ അംഗീകാരം, ചിഹ്നം ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ 17നു കോട്ടയത്തു ചെയർമാൻ പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ ഹൈപവർ കമ്മിറ്റി യോഗം ചേരും.
എംപിയെ ലഭിച്ചതിനു പുറമേ 30 ശതമാനത്തിലേറെ വോട്ടും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി സംസ്ഥാന പാർട്ടി അംഗീകാരത്തിനുള്ള കത്ത് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകും. വിജയം സമ്മാനിച്ച ചിഹ്നമെന്ന നിലയിൽ ഓട്ടോറിക്ഷയോടു വൈകാരിക അടുപ്പവും അണികൾക്കുണ്ട്. ആദ്യ പരിഗണന ഓട്ടോയ്ക്കു തന്നെയാകും എന്നറിയുന്നു.
ജോസഫ് ഗ്രൂപ്പിന്റെ ചിഹ്നങ്ങൾ
∙ ആന (1979 – 1985)
∙ കുതിര ( 1987– 1991)
∙ സൈക്കിൾ (1996–2009)
∙ ഓട്ടോറിക്ഷ (2024)
English Summary:
Kerala Congress to own Autorickshaw symbol
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.