പാലക്കാട് ∙ കാവേരി നദിയിൽ നിന്നു സംസ്ഥാനത്തിന് അനുവദിച്ച ജലവിഹിതം ഉപയേ‍ാഗിക്കാനുള്ള പദ്ധതികളുടെ പുരേ‍ാഗതി ഡേ‍ാ.ഇ.ജെ.ജയിംസ് അധ്യക്ഷനായുള്ള

പാലക്കാട് ∙ കാവേരി നദിയിൽ നിന്നു സംസ്ഥാനത്തിന് അനുവദിച്ച ജലവിഹിതം ഉപയേ‍ാഗിക്കാനുള്ള പദ്ധതികളുടെ പുരേ‍ാഗതി ഡേ‍ാ.ഇ.ജെ.ജയിംസ് അധ്യക്ഷനായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കാവേരി നദിയിൽ നിന്നു സംസ്ഥാനത്തിന് അനുവദിച്ച ജലവിഹിതം ഉപയേ‍ാഗിക്കാനുള്ള പദ്ധതികളുടെ പുരേ‍ാഗതി ഡേ‍ാ.ഇ.ജെ.ജയിംസ് അധ്യക്ഷനായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കാവേരി നദിയിൽ നിന്നു സംസ്ഥാനത്തിന് അനുവദിച്ച ജലവിഹിതം ഉപയേ‍ാഗിക്കാനുള്ള പദ്ധതികളുടെ പുരേ‍ാഗതി ഡേ‍ാ.ഇ.ജെ.ജയിംസ് അധ്യക്ഷനായുള്ള സാങ്കേതികസമിതി വിലയിരുത്തും. വർഷംതേ‍ാറും 30 ടിഎംസി (ആയിരം ദശലക്ഷം ഘനയടി) ജലം ഉപയേ‍ാഗപ്പെടുത്താനുള്ള പദ്ധതി 2030നകം പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിനു കാവേരി വിഹിതം നഷ്ടപ്പെടും. പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളെക്കുറിച്ചു നിർദേശിക്കാനും സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തി. 

നിശ്ചിത കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കി ജലം ഉപയേ‍ാഗിച്ചില്ലെങ്കിൽ അതു തമിഴ്നാടിനു ലഭ്യമാക്കുമെന്നാണു വ്യവസ്ഥ. 2007ലാണ് കാവേരി നദീജലതർക്ക പരിഹാര ട്രൈബ്യൂണൽ വിധി പറഞ്ഞത്. ഇതിനെതിരായ അപ്പീലിൽ സുപ്രീം കേ‍ാടതി 2013ൽ ഉത്തരവിറക്കി. തമിഴ്നാടും കർണാടകയും പല ജലപദ്ധതികളും പൂർത്തിയാക്കി. പദ്ധതികളില്ലാത്തതിനാൽ കേരളത്തിന് 10 വർഷത്തിനിടെ 300 ടിഎംസി വെള്ളം നഷ്ടമായി.

ADVERTISEMENT

കാവേരി തടത്തിന്റെ ഭാഗമായ വയനാട് കബനീ നദിയിൽ 21 ടിഎംസി, അട്ടപ്പാടി ഭവാനിപ്പുഴയിൽ 6 ടിഎംസി, ഇടുക്കി പാമ്പാർപുഴ 3 ടിഎംസി എന്നിങ്ങനെ ജലവിഹിതം പ്രയോജനപ്പെടുത്താൻ പദ്ധതികൾ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. പ്രധാന പദ്ധതിയായ വയനാട് മുള്ളൻകെ‍ാല്ലി കടമാൻതേ‍ാട് റിസർവേ‍ായറിന്റെ സർവേ പൂർത്തിയായതേയുള്ളൂ. ഭവാനി തടത്തിൽ അണ കെട്ടാനുള്ള നീക്കം തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികൾ തടഞ്ഞു. അട്ടപ്പാടിയിൽ രൂപം കെ‍ാടുത്ത ജലപദ്ധതിയെയും അവർ ചേ‍ാദ്യം ചെയ്തു.

തമിഴ്നാടിന്റെ ആശങ്ക പരിഹരിച്ചു പുതുക്കിയ പദ്ധതി 2020ൽ ജലവിഭവവകുപ്പു കേന്ദ്ര ജലകമ്മിഷനു നൽകിയെങ്കിലും തുടർനടപടിക്കു സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. കേന്ദ്രത്തിൽ നിന്നു പരിസ്ഥിതി അനുമതി നേടിയ പദ്ധതിക്കാണ് ഈ അവസ്ഥ. ഇതു പരിഹരിച്ചുള്ള നടപടിക്കാണു സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തിയത്. കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) മുൻ ഡയറക്ടറും കാരുണ്യ സർവകലാശാല വൈസ് ചാൻസലറുമാണ് ഇ.ജെ.ജയിംസ്. 

English Summary:

Six more years for Cauvery Project

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT