വോട്ടുകുറഞ്ഞതിൽ പഴിചാരൽ
തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസിനെ പഴിചാരി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരിച്ചടിച്ച് രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ. ഇടതുമുന്നണിയുടെ തോൽവി അപ്രതീക്ഷിതമായിരുന്നുവെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസിനെ പഴിചാരി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരിച്ചടിച്ച് രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ. ഇടതുമുന്നണിയുടെ തോൽവി അപ്രതീക്ഷിതമായിരുന്നുവെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. തോൽവി വിശദമായി പരിശോധിക്കും. സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിനെ തകർക്കാൻ ബിജെപിക്ക് പുറംചൊറിയുന്നത് സിപിഎം നിർത്തണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. തോൽവിക്കു കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ധിക്കാരവുമാണെന്ന് സിപിഐയുടെ തിരുവനന്തപുരം , ആലപ്പുഴ ജില്ലാ കമ്മിറ്റികൾ വിലയിരുത്തിയതായും രമേശ് ചെന്നിത്തല പറഞ്ഞു. എം.വി.ഗോവിന്ദൻ പറഞ്ഞ തിരുത്തൽ മുഖ്യമന്ത്രി നടത്തിയെന്നും ഗീവർഗീസ് മാർ കൂറിലോസിനെ വിവരദോഷിയെന്നു വിളിച്ചാണ് തിരുത്തൽ തുടങ്ങിയതെന്നുമായിരുന്നു രമേശിന്റെ പരിഹാസം.
തൃശൂർ മണ്ഡലത്തിൽ 9.81% വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. 86,965 വോട്ട് യുഡിഎഫിന് കുറഞ്ഞു. ഇൗ വോട്ടാണ് ബിജെപിക്കു പോയതെന്നായിരുന്നു എം.വി.ഗോവിന്ദന്റെ വിമർശനം. ഏതാണ്ട് 16,000 വോട്ട് ഇടതുമുന്നണിക്ക് കൂടി. നേമത്ത് നടന്നത് തന്നെ തൃശൂരിലും നടന്നു. സംസ്ഥാനത്ത് 11 നിയോജക മണ്ഡലങ്ങളിൽ ബിജെപി മുൻകൈ നേടി. ഗുരുവായൂരിൽ മാത്രം 7235 വോട്ട് യുഡിഎഫിന് കുറഞ്ഞുവെന്ന മണ്ഡലം തിരിച്ചുള്ള കണക്കു വിശദീകരിച്ച എം.വി. ഗോവിന്ദൻ, കോൺഗ്രസ് വോട്ടിന്റെ ബിജെപി അനുകൂല കുത്തൊഴുക്ക് കാണാതെ പോകരുതെന്നും പറഞ്ഞു. ആലപ്പുഴയിൽ ഇടതുപക്ഷത്തിന്റെ ഒരു ലക്ഷത്തിലധികം വോട്ട് എവിടെപ്പോയെന്നു സിപിഎം അന്വേഷിക്കണമെന്നും ആ വോട്ട് ബിജെപിക്ക് കൂടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു. കേരളത്തിലെ സിപിഎം ബംഗാളിലെ പാർട്ടിയുടെ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഓർമിപ്പിച്ചു. ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന എൽഡിഎഫ് പരസ്യം അറംപറ്റിയെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല എന്ന അവസ്ഥയാണ് തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിൻ മുതൽ കശ്മീരിൽ ഒമർ അബ്ദുല്ല വരെയുള്ള നേതാക്കൾ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഹുലിനൊപ്പം നടന്നു. ബിജെപി വിളിച്ച പരിഹാസപ്പേര് വിളിക്കാനാണ് മുഖ്യമന്ത്രി തയാറായതെന്ന് പി.സി.വിഷ്ണുനാഥ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ടുപിടിച്ചതു കൊണ്ട് സിപിഎമ്മിന് ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നം കിട്ടിയില്ലെന്നും വിഷ്ണുനാഥ് പരിഹസിച്ചു.