കൊച്ചി∙ പൊലീസ് സേനയെ പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള കോടതി നിർദേശങ്ങൾ എന്തെങ്കിലും നടപ്പാകുന്നുണ്ടോ എന്നു സംശയമാണെന്നു ഹൈക്കോടതി. കേരള പൊലീസിനെ പ്രഫഷനൽ, പരിഷ്കൃത സേനയാക്കി മാറ്റാൻ സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി 26ന് ഓൺലൈനിൽ ഹാജരായി അറിയിക്കണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ അഭിഭാഷകനോട് ആലത്തൂർ എസ്ഐ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുമ്പോഴാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. കഴിഞ്ഞ ദിവസം സീബ്ര ക്രോസിങ്ങിൽ ഒരു പെൺകുട്ടിയെ ബസ് ഇടിച്ചു വീഴ്ത്തിയ സംഭവം ശ്രദ്ധയിൽപ്പെടുത്തിയ കോടതി, സീബ്ര ക്രോസിങ്ങിൽ എന്തു നിരീക്ഷണ സംവിധാനമാണുള്ളതെന്നു ചോദിച്ചു. ഇക്കാര്യം മുൻപ് പറഞ്ഞിട്ടുള്ളതാണെന്നും പറഞ്ഞു. 

ADVERTISEMENT

നിർദേശങ്ങൾ പലതും നൽകിയിട്ടും പൊലീസിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ജനങ്ങളുടെ പരാതികൾ തുടരുകയാണ്. പ്രകോപനം ഉണ്ടായതു കൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന ന്യായീകരണമാണു പലപ്പോഴും. എന്തു പ്രകോപനമുണ്ടായാലും, ജനങ്ങളുടെ സംരക്ഷകരായ പൊലീസ് മോശമായി പെരുമാറാൻ പാടില്ല. അടിച്ചമർത്തലിന്റെ കൊളോണിയൽ കാലം കഴിഞ്ഞു; എല്ലാ പൗരന്മാരെയും തുല്യരായി കണക്കാക്കുന്ന മഹത്തായ ഭരണഘടനയാണു ഭരിക്കുന്നത്– കോടതി ചൂണ്ടിക്കാട്ടി. 

സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസ് സ്റ്റേഷനിൽ പേടിക്കാതെ കയറിച്ചെല്ലാൻ കഴിയണം. വിദേശങ്ങളിൽ ഒരു കുട്ടി റോഡിൽ ഒറ്റപ്പെട്ടു പോയാൽ പൊലീസ് സ്റ്റേഷനെ സമീപിക്കണമെന്നു പറയാറുണ്ട്. ഇവിടെ അതു പറയാൻ കഴിയുമോ? അതിനു കഴിയണം, ഓരോ ഓഫിസറും ആ നിലയിലേക്കു മാറണമെന്നു കോടതി പരാമർശിച്ചു. 

ADVERTISEMENT

പൊലീസിനെതിരെയുള്ള പരാതികളിൽ സ്വീകരിച്ച അച്ചടക്ക നടപടികൾ ഡിജിപി നേരത്തേ വിശദീകരിച്ചിരുന്നു. എന്നാൽ വ്യക്തിഗത നടപടി മാത്രം പോരെന്നും മോശം പെരുമാറ്റങ്ങൾ പൊതുവിൽ വിലയിരുത്തി, പൊലീസിനെ പരിഷ്കൃതരാക്കാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ഹർജികളിൽ രേഖാമൂലം വിശദീകരണം നൽകാൻ എതിർകക്ഷികൾക്കു കോടതി നിർദേശം നൽകി.

English Summary:

Police reform High Court says there is a doubt whether proposals are being implemented