തിരുവനന്തപുരം ∙ ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള വർക്കല കുന്ന് (ക്ലിഫ്) ഇടിച്ചു നിരത്താനുള്ള കലക്ടറുടെ ഉത്തരവ് വിവാദമായതിനു പിന്നാലെ കുന്ന് ഇടിക്കുന്ന ജോലികൾ നിർത്തിവച്ചു. വർക്കല ക്ലിഫിൽ പാപനാശം ബീച്ചിനു സമീപം ബലിമണ്ഡപത്തോടു ചേർന്നുള്ള പ്രദേശത്തു മണ്ണ് ഇടിയുന്നതു തടയാനെന്ന പേരിലാണ് മണ്ണുമാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള വർക്കല കുന്ന് (ക്ലിഫ്) ഇടിച്ചു നിരത്താനുള്ള കലക്ടറുടെ ഉത്തരവ് വിവാദമായതിനു പിന്നാലെ കുന്ന് ഇടിക്കുന്ന ജോലികൾ നിർത്തിവച്ചു. വർക്കല ക്ലിഫിൽ പാപനാശം ബീച്ചിനു സമീപം ബലിമണ്ഡപത്തോടു ചേർന്നുള്ള പ്രദേശത്തു മണ്ണ് ഇടിയുന്നതു തടയാനെന്ന പേരിലാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കഴിഞ്ഞ ദിവസങ്ങളിൽ ഇടിച്ചു നിരത്തിയത്. ക്ലിഫ് സംരക്ഷണം സംബന്ധിച്ച്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കേരള ഘടകം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.വി.അമ്പിളിയുടെ നേതൃത്വത്തിലുള്ള സംഘം പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും കലക്ടറുമായും ചർച്ച നടത്തി.

വർക്കല ക്ലിഫ് സംരക്ഷിക്കാൻ ശാസ്ത്രീയമായി എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാമെന്നു ജിഎസ്ഐയുടെ എൻജിനീയറിങ് ജിയോളജി വിഭാഗം പഠിച്ച് ഇടക്കാല റിപ്പോർട്ട് നൽകും. തുടർന്ന് വിശദമായ പഠനം നടത്തും. ക്ലിഫിന്റെ സുരക്ഷയെ ബാധിക്കുന്ന അനധികൃത നിർമാണങ്ങൾ, ക്ലിഫിൽ നിലവിലുള്ള നിർമിതികൾ തുടങ്ങിയവ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡപ്യൂട്ടി കലക്ടർക്കു കലക്ടർ നിർദേശം നൽകി. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കൂടി രേഖപ്പെടുത്തി 3 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണു നിർദേശം.

ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പാപനാശം കുന്ന് ഉൾപ്പെടെ ചില ഭാഗങ്ങളിൽ മണ്ണ് ഇടി‍ഞ്ഞു താഴ്ന്നതു കണക്കിലെടുത്ത് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ‍ സ്ഥലം സന്ദർശിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ ബലിമണ്ഡപത്തിനു സമീപത്തെ കുന്നിലെ തെങ്ങുകളും സമീപ പ്രദേശങ്ങളും ഇടിച്ചു നിരത്താൻ നിർദേശിച്ചത്. ചില മരങ്ങളും പിഴുതു നീക്കി. 

വർക്കല ക്ലിഫ് അപൂർവ ജൈവസമ്പത്ത്

2.3 കോടി വർഷത്തിലധികം പഴക്കമുള്ള കളിമൺ, ധാതു നിക്ഷേപം നേരിട്ടു കാണാൻ അവസരമുള്ള അപൂർവ ഭൗമ മേഖലയാണ് വർക്കല ക്ലിഫ് എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ മേഖലയെ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയെ ജിയോ പാർക്ക് ആയി സംരക്ഷിക്കണമെന്നു കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. അപൂർവ സസ്യ, ജീവി സമ്പത്തും ഈ മേഖലയുടെ പ്രത്യേകതയാണ്. വർക്കല താലൂക്കിലെ വർക്കല മുതൽ ഇടവ വരെയുള്ള 6.14 കിലോമീറ്റർ പ്രദേശത്തായി സൗത്ത്, നോർത്ത്, ഇടവ എന്നീ മൂന്നു പ്രധാന ക്ലിഫുകളാണ് (കുത്തനെയുള്ള കുന്നുകൾ) ഇവിടെയുള്ളത്.

ADVERTISEMENT

കുന്നിടിച്ചത് ഒരു പഠനവും നടത്താതെ

തിരുവനന്തപുരം ∙ വർക്കല പാപനാശം ബലിക്കൽ മണ്ഡപത്തിനു സമീപം കലക്ടറുടെ ഉത്തരവു പ്രകാരം ക്ലിഫിലെ കുന്നിടിച്ചത് മണ്ണ് പരിശോധനയും ഭൗമസാങ്കേതികതാ (ജിയോടെക്നിക്കൽ) പഠനവും നടത്താതെയെന്ന് റിപ്പോർട്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സീനിയർ ജിയോളജിസ്റ്റുമാരായ എ.രമേശ് കുമാർ, എസ്.പ്രവീൺ എന്നിവർ ചേർന്നു നടത്തിയ പ്രാഥമിക പഠനത്തിലാണ് അശാസ്ത്രീയമായ ഇടിച്ചു നിരത്തൽ, ക്ലിഫിന്റെ സ്വാഭാവികതയെയും സുരക്ഷയെയും ബാധിച്ചെന്നു കണ്ടെത്തിയത്. 

പഠനത്തിലെ മറ്റു പ്രധാന കണ്ടെത്തലുകളും നിർദേശങ്ങളും : 

∙ വർക്കല ക്ലിഫിലെ ഭൗമ പൈതൃക മേഖലയിൽ ശാസ്ത്രീയ പഠനവും ചരിവ് സ്ഥിരതയും (സ്ലോപ് സ്റ്റെബിലിറ്റി) പരിശോധിക്കാതെയും പ്രദേശത്തിന്റെ പ്രാധാന്യം പരിഗണിക്കാതെയും നടത്തുന്ന പ്രവർത്തനം നീതീകരിക്കാനാകില്ല. 

ADVERTISEMENT

∙ ക്ലിഫിനു തൊട്ടു താഴെ ബലിക്കൽ മണ്ഡലം നിർമിച്ചത് ക്ലിഫിന്റെ ചരിവ് സ്ഥിരതയ്ക്കു വേണ്ട പരിഗണനയും നൽകാതെ.

∙ ക്ലിഫിനു മുകളിലും ഇരു വശങ്ങളിലും കെട്ടിടങ്ങൾ, റിസോർട്ടുകൾ, നിർമാണങ്ങൾക്കാവശ്യമായി ചരിവ് പരിവർത്തനം ചെയ്തത് തുടങ്ങിയ അശാസ്ത്രീയ നിർമാണങ്ങളുമാണ് ക്ലിഫിന്റെ ചരിവ് സ്ഥിരത അപകടത്തിലാകാനുള്ള പ്രധാന കാരണങ്ങൾ.