ADVERTISEMENT

കോഴിക്കോട് ∙ മുൻവർഷത്തേക്കാൾ കൂടിയ വിലയ്ക്കു ബ്ലീച്ചിങ് പൗഡർ വാങ്ങുന്നതു ടെൻഡർ ഇല്ലാതെയാണെന്നു നിയമസഭയിൽ സമ്മതിച്ച് ആരോഗ്യ മന്ത്രി. കേരള മെഡിക്കൽ സർവീസസ് കോർപറേഷനു ബ്ലീച്ചിങ് പൗഡർ നൽകുന്ന ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്ഡിപിഎൽ) ഏറ്റെടുത്തിരിക്കുന്നത് ഉൽപന്നത്തിന്റെ മാർക്കറ്റിങ് മാത്രമാണെന്നും, മറ്റു ലൈസൻസുകളുടെ ആവശ്യമില്ലെന്നും മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.

14 ജില്ലകളിലെയും വെയർഹൗസുകളിലേക്കായി 5,00,950 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ എത്തിക്കാനാണ് കെഎസ്ഡിപിഎലിനു പർച്ചേസ് ഓർഡർ നൽകിയിരിക്കുന്നത് എന്നാണ് അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചത്. കിലോയ്ക്ക് 50 രൂപ നിരക്കിലാണ് ഓർഡറെന്നും, 2024–25 വർഷത്തേക്കു ടെൻഡർ ക്ഷണിച്ചല്ല സംഭരണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊല്ലം ജില്ലയിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഡോ.സുജിത് വിജയൻപിള്ള എംഎൽഎയുടെ ചോദ്യത്തിന്, ബ്ലീച്ചിങ് പൗഡർ സംഭരിക്കുന്നതു ടെൻഡർ വിളിച്ചാണെന്നാണു മന്ത്രിയുടെ മറുപടി.

English Summary:

Health minister agreed in assembly that the bleaching powder purchased at higher price than previous year without tender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com