കുവൈത്ത് സിറ്റി ∙ തൊഴിലാളികൾ താമസകേന്ദ്രത്തിൽ ഉറങ്ങുമ്പോഴാണു മരണം തീയുടെയും പുകയുടെയും രൂപത്തിലെത്തിയത്. ശ്വാസം കിട്ടാതെ പിടയുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. താഴത്തെ നിലയിലെ പൊട്ടിത്തെറി മിക്കവരും അറിഞ്ഞില്ല. ഈജിപ്ത് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടറാണു പൊട്ടിത്തെറിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ തൊഴിലാളികൾ താമസകേന്ദ്രത്തിൽ ഉറങ്ങുമ്പോഴാണു മരണം തീയുടെയും പുകയുടെയും രൂപത്തിലെത്തിയത്. ശ്വാസം കിട്ടാതെ പിടയുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. താഴത്തെ നിലയിലെ പൊട്ടിത്തെറി മിക്കവരും അറിഞ്ഞില്ല. ഈജിപ്ത് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടറാണു പൊട്ടിത്തെറിച്ചത്. നിമിഷനേരം കൊണ്ടു തീയും പുകയും 6 നില കെട്ടിടത്തെ വിഴുങ്ങി.

ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് എഴുന്നേറ്റ ചിലർ മുറിയിൽ പുക നിറഞ്ഞതാണു കണ്ടത്. ഇരുട്ടായിരുന്നതിനാൽ, പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്താൻ പോലും പ്രയാസപ്പെട്ടു. പ്രാണരക്ഷാർഥം കെട്ടിടത്തിന്റെ ബാൽക്കണിയിലൂടെയും ജനലിലൂടെയും താഴേക്കു ചാടിയവരിൽ 4 പേർ മരിച്ചു. അപകടമുണ്ടായി മിനിറ്റുകൾക്കകം സിവിൽ ഡിഫൻസ് യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ തുടങ്ങി. സ്ഥലത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.

ADVERTISEMENT

രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാർ 24 മണിക്കൂറിനകം ഒഴിയണമെന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ പറയുന്നു.

അഹ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് മുനിസിപ്പാലിറ്റി വകുപ്പും ഉത്തരവിട്ടു.

ADVERTISEMENT

കെട്ടിട ഉടമയ്ക്ക് വിമർശനം

കെട്ടിടമുടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. കുവൈത്ത് പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്, മുബാറക് അൽ കബീർ, അഹ്മദി മേഖലാ ഗവർണർമാർ, ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക എന്നിവർ സംഭവസ്ഥലത്തെത്തി. പരുക്കേറ്റ ഇന്ത്യക്കാർക്കു മികച്ച ചികിത്സ ഉറപ്പുവരുത്തിയതായി സ്ഥാനപതി പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ കുവൈത്തിലെ അദാൻ, ജുബൈർ, ഫർവാനിയ, സബ, ജാസിർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ADVERTISEMENT

ഉടൻ സഹായം എത്തിക്കണം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി ∙ തീപിടിത്തത്തിലെ ദുരിതബാധിതർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു. മൃതദേഹങ്ങൾ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനും ചികിത്സച്ചെലവുകൾ സർക്കാർ വഹിക്കാനും കുവൈത്തിലെ എംബസിയോടു നിർദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഹായം വാഗ്ദാനം ചെയ്ത് കമ്പനി

കുവൈത്ത് സിറ്റി ∙ തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തെ കമ്പനി നേരിട്ടു ബന്ധപ്പെടുന്നുണ്ട്. കമ്പനിയുടെ ഒരു യൂണിറ്റും ഇന്നു പ്രവർത്തിക്കില്ലെന്നും ദുഃഖാചരണം നടത്തുമെന്നും അറിയിച്ചു.  ഇന്ത്യൻ എംബസിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

English Summary:

Kuwait Fire tragedy