തിരുവനന്തപുരം∙ എൻആർഐ എംഎൽഎ വേണമെന്നതു മുതൽ പ്രവാസികളുടെ പ്രായമായ മാതാപിതാക്കൾക്കു വയോജന കേന്ദ്രം വേണമെന്നതുവരെ ആവശ്യങ്ങളുയർത്തി നാലാം ലോകകേരള സഭ. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫനാണു പ്രവാസികൾക്കു നിയമസഭയിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യമുന്നയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൽ ആശ്രയമില്ലാതെ കഴിയുന്ന പ്രായമായ മാതാപിതാക്കൾ പ്രവാസികളുടെ വിഷമമാണെന്നും അവരെ മാന്യമായും സൗകര്യപ്രദമായും പാർപ്പിക്കാൻ കഴിയുന്ന കേന്ദ്രങ്ങൾ പ്രവാസികളുടെ സഹകരണത്തോടെ ഉണ്ടാകണമെന്നും ഗോകുലം ഗോപാലൻ നിർദേശിച്ചു. കേരളീയ സമൂഹത്തിലേക്ക് എങ്ങനെ വീണ്ടും സ്വീകരിക്കപ്പെടും എന്ന സംശയം നിലനിൽക്കുന്നതിനാൽ പല പ്രവാസികളും വിദേശത്തു തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വിദേശത്ത് അധ്യാപകനായ ദീപക് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

ADVERTISEMENT

വിദേശത്തു വീട്ടുജോലി ചെയ്യുന്നവരുടെ പ്രതിനിധിയായാണു കുവൈത്തിൽനിന്ന് അനീസ ബീവി എത്തിയത്. സംസ്ഥാന സർക്കാർ പ്രവാസികൾക്കായി വാഗ്ദാനം ചെയ്ത എയർ കേരള എയർലൈൻ എത്രയും വേഗം തുടങ്ങണമെന്നു കെ.പി.മുഹമ്മദുകുട്ടിയും ഗൾഫ്–കേരളം യാത്രക്കപ്പൽ സർവീസ് വൈകാതെ ആരംഭിക്കണമെന്ന് എ.വി.അനൂപും ആവശ്യപ്പെട്ടു. കേരളത്തിനു പുറത്തുള്ള മലയാളി വിദ്യാർഥികൾക്കായി ഓൺലൈൻ കലോത്സവം നടത്തുന്നതു പരിഗണിക്കണമെന്നും എ.വി.അനൂപ് പറഞ്ഞു. 

റിക്രൂട്മെന്റ് ഏജൻസികളെ നിയന്ത്രിക്കണമെന്നതായിരുന്നു പുത്തൂർ റഹ്മാന്റെ നിർദേശം. കേരളത്തിലെ നഴ്സിങ് മേഖലയുടെ നിലവാരമുയർത്താൻ വിദേശ സ്ഥാപനങ്ങളുമായി സഹകരണമുണ്ടാക്കണമെന്നും അടുത്ത ലോകകേരളസഭ ഓസ്ട്രേലിയയിൽ സംഘടിപ്പിക്കണമെന്നും ഓസ്ട്രേലിയയിലെ നഴ്സ് സമൂഹത്തെ പ്രതിനിധീകരിച്ചെത്തിയ ജുമൈല ആദം യൂനിസ് നിർദേശിച്ചു.

വിദേശരാജ്യങ്ങളിലുള്ള മലയാളികളുടെ എണ്ണം 22 ലക്ഷം. കോവിഡിനു ശേഷം കേരളത്തിലേക്കുള്ള വിദേശ പണത്തിന്റെ ഒഴുക്ക് വർധിച്ചു. രാജ്യത്തെ എൻആർഐ നിക്ഷേപത്തിൽ 21% കേരളത്തിലാണ്. 2018ൽ 85,092 കോടി രൂപയാണ് ലഭിച്ചതെങ്കിൽ 2023ൽ 2,16,893 കോടി രൂപയാണു പ്രവാസി നിക്ഷേപം. 154.9 % വർധന.വിദേശത്തു പോകുന്ന വനിതകളുടെ എണ്ണം 2018ലെ 15.8 ശതമാനത്തിൽ നിന്ന് 2023ൽ 19.1 ശതമാനമായി വർധിച്ചു. 

37058 കോടി  രൂപ

ADVERTISEMENT

2023ൽ വിദേശത്തുനിന്നു കേരളത്തിലെ വീടുകളിലേക്കു വന്ന തുക. 2018നെക്കാൾ 20.6% കൂടുതൽ. 

43378 കോടി  രൂപ

കേരളത്തിൽനിന്നു പുറത്തേക്ക് അയച്ച തുക. ആദ്യമായാണ് ഇത്രയും തുക പോകുന്നത്.  

കുട്ടികൾ ഒഴുകുന്നു പുറത്തേക്ക് 

ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ 5 വർഷത്തിനിട‌യിൽ കേരളത്തിൽ നിന്നു വിദേശത്തു പോകുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയോളമായി വർധിച്ചെന്ന് കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട്. 2018ൽ 1,29,763 വിദ്യാർഥികൾ കേരളം വിട്ടപ്പോൾ 2023ൽ ഇത് 2,50,000 ആയി ഉയർന്നു. മൊത്തം പ്രവാസികളിൽ 11.3 ശതമാനമാണ് വിദ്യാർഥികൾ. യുകെയിലേക്കാണ് കൂടുതൽപേരും പോയത്. കാനഡയാണു തൊട്ടു പിന്നിൽ. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. വിദേശ വിദ്യാഭ്യാസം നേടുന്നവരെ തിരികെ എത്തിക്കാനുള്ള പദ്ധതികൾ വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

സാങ്കേതിക തടസ്സം; റിക്കോർഡ് ചെയ്ത ദേശീയഗാനം പാളി

തിരുവനന്തപുരം∙ റിക്കോർഡ് ചെയ്ത ദേശീയഗാനം  ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിൽ  അവതരിപ്പിക്കാൻ സാങ്കേതിക തടസ്സം മൂലം സാധിച്ചില്ല. ദേശീയഗാനത്തിനായി എഴുന്നേൽക്കാൻ അവതാരക ആവശ്യപ്പെട്ടതിനാൽ രണ്ടു മിനിറ്റോളം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധികളും എഴുന്നേറ്റുനിന്നു. വേദിയിലെ വിഡിയോ വോളിൽ ദൃശ്യം തെളിഞ്ഞെങ്കിലും ശബ്ദമുണ്ടായില്ല. സാങ്കേതിക തടസ്സം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ വേദിയിലെത്തിയ നോർക്ക ഡയറക്ടർ കെ.വാസുകിയും അവതാരകയും ചേർന്നു ദേശീയഗാനം പാടുകയായിരുന്നു.

English Summary:

Fourth Loka Kerala Sabha raised need for NRI MLA and old-age center for elderly parents of NRI's