രക്ഷപ്പെടാൻ പിണറായി ആന്റണിയെ പഴിചാരുന്നു: കെ.സി. ജോസഫ്
കോട്ടയം∙ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടായ ദയനീയ പരാജയത്തിന്റെയും വോട്ടുചോർച്ചയുടെയും പേരിൽ രാജിവയ്ക്കാനുള്ള ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. എന്നാൽ അദ്ദേഹം രാജി വയ്ക്കാതിരിക്കാൻ എ.കെ. ആന്റണിയെ പഴിചാരുന്നത് അപഹാസ്യമാണ്.

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ.ആന്റണി മുഖ്യമന്ത്രിപദം ഒഴിഞ്ഞത് കോൺഗ്രസിലെ സംഘടനാ പ്രശ്നത്തിന്റെ പേരിലായിരുന്നു എന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശന ജൂബിലി ആഘോഷം ഇന്ദിരാ ഭവനിൽ ഉദ്ഘാടനം ചെയ്ത് ആന്റണി പറഞ്ഞത് തന്റെ രാജി തീരുമാനം നാടകീയമായിരുന്നില്ലെന്നും മേയ് 13ന് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉച്ചയ്ക്കു തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തും ഫാക്സും അയച്ചു എന്നുമാണ്.
ജൂലൈ രണ്ടാം വാരം ഡൽഹി സന്ദർശനത്തിനിടയിൽ സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അനുവാദം ലഭിച്ചത്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് സോണിയാ ഗാന്ധി ചോദിച്ചതിന് ഉമ്മൻ ചാണ്ടി എന്നു മറുപടിയും നൽകി. ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ താമസം നേരിട്ടതിനാലാണ് രാജി ഓഗസ്റ്റ് 29വരെ നീണ്ടത് എന്നും ആന്റണി പറഞ്ഞു– കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.