സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസിന് സാബു സിറിളിന്റെ ഡിസൈൻ; കെഎസ്ആർടിസി ഇനി സിനിമാ സ്റ്റൈലിൽ
തിരുവനന്തപുരം ∙ കെഎസ്ആർടിസി പുതുതായി വാങ്ങുന്ന സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസുകൾക്ക് ചലച്ചിത്ര കലാസംവിധായകൻ സാബു സിറിൾ ഡിസൈൻ ഒരുക്കും. മന്ത്രി കെ.ബി.ഗണേഷ്കുമാറാണ് ഇൗ ബസുകൾക്ക് പുതുമയുള്ള ഡിസൈൻ തേടി സാബു സിറിളിനെ സമീപിച്ചത്.

2001 ൽ ഗണേഷ്കുമാർ ആദ്യം ഗതാഗത മന്ത്രിയായപ്പോൾ വാങ്ങിയ ചില ബസുകൾക്കും സാബു സിറിളാണ് ഡിസൈനൊരുക്കിയത്. നിലവിൽ ഒരു ബസാണ് സൂപ്പർഫാസ്റ്റ് പ്രീമിയം ബസായി പരീക്ഷണാർഥം ഓടുന്നത്. ഇതിന്റെ മികവു പരിശോധിച്ച ശേഷം 10 ബസുകൾ ഓണത്തിന് മുൻപു വാങ്ങി സർവീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
യാത്രയെക്കുറിച്ച് അഭിപ്രായം തേടി യാത്രക്കാർക്ക് പ്രത്യേക ഫോം നൽകുന്നുണ്ട്. ഇതനുസരിച്ച് മാറ്റങ്ങൾ വരുത്തും. 42 സീറ്റാണ് എസി ബസിലുള്ളത്. ലിമിറ്റഡ് സ്റ്റോപ്പായി സർവീസ് നടത്തുന്നതിന് 220 മിനി ബസുകളും കെഎസ്ആർടിസി വാങ്ങും.