സ്റ്റെഫിനെ കാത്തുനിന്നു, കൊതിച്ച ഷർട്ടുകളുമായി; ഷർട്ടുകൾ ഓർഡർ ചെയ്തത് മരണത്തിന് ഒന്നര മണിക്കൂർ മുൻപ്
കോട്ടയം ∙ കുറിയർ ജീവനക്കാരൻ കൈമാറിയ 2 പാക്കറ്റുകൾ ചേർത്തുപിടിച്ച് തിരുവല്ല പ്ലാമൂട്ടിൽ വർഗീസ് പി.ഈപ്പനും (ഷാജി) ഭാര്യ മിനിയും മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയുടെ സമീപം സ്‌റ്റെഫിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്നു. ‘സ്റ്റെഫിൻ, നീ ഓർഡർ ചെയ്ത 2 ഷർട്ടുകൾ നീ എത്തുന്നതിനു മുൻപ് ഞങ്ങളുടെ കയ്യിൽക്കിട്ടി. ഇനി ഇതുമായി കുവൈത്തിലേക്കു വിമാനം കയറേണ്ടല്ലോ’– പതറിയ ശബ്ദത്തിൽ ഷാജി പറഞ്ഞൊപ്പിച്ചു.

കുവൈത്തിലെ തീപിടിത്തത്തിൽ മരിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് പാമ്പാടി ഇടിമാരിയേൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29) രണ്ടു ഷർട്ടുകൾ ഓൺലൈൻ സൈറ്റിലൂടെ ഓർഡർ ചെയ്തത്. സുഹൃത്തായ ഷാജിയുടെ തിരുവല്ലയിലെ വിലാസമാണു നൽകിയത്. കുവൈത്തിലെ ആശുപത്രിയിൽ റേഡിയോഗ്രഫറായ ഷാജി അവധി കഴിഞ്ഞ് ഇന്നു കുവൈത്തിലേക്കു മടങ്ങാനിരിക്കുകയാണ്. ‘ഷാജിച്ചായാ, തിരിച്ചുവരുമ്പോൾ ഞാൻ ഓർഡർ ചെയ്ത ഷർട്ടുകൾ കൂടി വാങ്ങി വരണേ...’ എന്ന് സ്റ്റെഫിൻ പറഞ്ഞിരുന്നു. ‘ഒ.കെ’ എന്ന് ഷാജി വാട്സാപ്പിൽ അയച്ച മറുപടി സ്റ്റെഫിൻ കണ്ടു. അതു കഴിഞ്ഞാണ് തീപിടിത്തം സ്റ്റെഫിൻ അടക്കമുള്ളവരുടെ ജീവനെടുത്തത്.
21 വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയാണ് ഷാജി. 6 വർഷം മുൻപ് സ്റ്റെഫിൻ അവിടെ എത്തിയതു മുതൽ സൗഹൃദമുണ്ട്. അഹ്മദിയിലെ ഐപിസി സഭയുടെ പ്രവർത്തനങ്ങളിലും ഇവർ ഒരുമിച്ചുണ്ടായിരുന്നു. മന്ദിരം ആശുപത്രിയിൽനിന്നു സ്‌റ്റെഫിന്റെ വീട്ടിലെത്തി ഷാജിയും മിനിയും ഷർട്ടുകൾ കൈമാറി. അന്ത്യയാത്രയിൽ ഈ ഷർട്ടുകളിലൊന്ന് അവനെ അണിയിക്കണമെന്നു പറയുമ്പോൾ ഷാജി വികാരാധീനനായി.