സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റ് അസഭ്യം പറഞ്ഞെന്ന് സിപിഐ പ്രവർത്തകൻ
തിരൂർ (മലപ്പുറം) ∙ റോഡ് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷിച്ചു പഞ്ചായത്ത് ഓഫിസിലെത്തിയ സിപിഐ പ്രവർത്തകനെ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നു പരാതി. വെട്ടം പഞ്ചായത്തിലെ തട്ടാൻപടിയിലുള്ള രാമനത്ത് സുഭാഷും സിപിഐ വെട്ടം ലോക്കൽ കമ്മിറ്റിയുമാണ് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പഞ്ചായത്തിലെ വാർഡ് 17ലെ തട്ടാൻപടി റോഡിന്റെ തുടർനിർമാണം പ്രകൃതിദത്തമായ നീരൊഴുക്കിനെ തടയുന്നതാണെന്നും ഇവിടെയുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരം കാണണമെന്നും കാട്ടി സുഭാഷ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച സുഭാഷ് പഞ്ചായത്ത് ഓഫിസിൽ എത്തി. പ്രസിഡന്റ് അസഭ്യവർഷവുമായി ചീറിയടുത്തതോടെ താൻ പുറത്തേക്കിറങ്ങി അടുത്തുള്ള ചായക്കടയിലേക്കു പോയി. പിന്നാലെ ഓടിയെത്തിയ പ്രസിഡന്റ് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ദേഹത്തു തള്ളിയെന്നും സുഭാഷ് പറയുന്നു.