സിപിഎമ്മിന്റെ പ്രചാരണം ബിജെപിക്ക് സഹായകമാകുന്നു: സാദിഖലി തങ്ങൾ
മലപ്പുറം ∙ സിപിഎം കേരളത്തിൽ നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണം ബിജെപിക്കു സഹായകമാകുന്നുവെന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സിപിഎം വിതയ്ക്കുന്നതു ബിജെപിയാണു കൊയ്യുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിനു പകരം ബിജെപി എങ്ങനെ ജയിച്ചുവെന്നും വോട്ട് വർധിപ്പിച്ചുവെന്നും എല്ലാവരും പരിശോധിക്കണമെന്നും മുസ്‌ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യ്ക്കു നൽകിയ അഭിമുഖത്തിൽ സാദിഖലി തങ്ങൾ പറഞ്ഞു.

സമസ്തയെ രാഷ്ട്രീയക്കവലയിലേക്കു വലിച്ചിഴയ്ക്കാൻ സിപിഎം ശ്രമിച്ചു. 1977 മുതൽ മുസ്‌ലിം ലീഗാണു പൊന്നാനിയിൽ ജയിക്കുന്നത്. അന്നു മുതൽ സിപിഎം പല പരീക്ഷണങ്ങൾ നടത്തുകയാണ്. മഹാപ്രളയവും പേമാരിയും വകവയ്ക്കാതെ ലക്ഷ്യത്തിലേക്കു കുതിക്കുന്ന മുസ്‌ലിം ലീഗിന്റെ വഴിത്താരയിലേക്കു സമസ്തയുടേതെന്ന പേരിൽ മരച്ചീളിടാൻ സിപിഎം നടത്തിയ ശ്രമത്തിനു വലിയ തിരിച്ചടിയാണു ലഭിച്ചത്. മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സിപിഎമ്മുകാർ ഇനിയും പഠിക്കാനുണ്ട്.
ഇടതില്ലെങ്കിൽ മുസ്‌ലിംകൾ രണ്ടാംതരം പൗരന്മാരാകുമെന്നതൊക്കെ തമാശയാണെന്നും തങ്ങൾ പറഞ്ഞു. മന്ത്രിമാരെ മതം നോക്കി വേർതിരിച്ചു കാണേണ്ടതില്ല. എന്നാൽ, 20 കോടിയോളം വരുന്ന രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളിൽനിന്ന് ഒരാൾപോലും മന്ത്രിസഭയിലില്ലെന്നതു ഗൗരവതരമാണ്. ഏതെങ്കിലുമൊരു വിഭാഗത്തെ അപരവൽക്കരിക്കുന്നത് ആപത്കരമാണെന്നതാണു രാഷ്ട്രതന്ത്രത്തിന്റെ ബാലപാഠമെന്നും തങ്ങൾ പറഞ്ഞു.