പ്ലാച്ചിമട കോക്ക കോള ഭൂമി സർക്കാരിനു കൈമാറി
പാലക്കാട് ∙ പ്ലാച്ചിമടയിൽ കോക്ക കോളയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി. ഇന്നലെ ഫാക്ടറിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി, ആർഡിഒ എസ്.ശ്രീജിത്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ രേഖകൾ കൈമാറി.

ആദിവാസികൾക്കും കർഷകർക്കും വരുമാനവും ശുദ്ധജലവും ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കണമെന്ന ഉപാധിയോടെയാണു സ്ഥലം സൗജന്യമായി കൈമാറിയത്. ഭൂമി റവന്യു വകുപ്പിന്റെ രേഖകളിലായതോടെ ഇനി സർക്കാരാണ് എന്തു പദ്ധതി നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടത്. കർഷക കമ്പനി (ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി) ഉൾപ്പെടെയുള്ള പദ്ധതികൾ ആലോചനയിലുണ്ട്.
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ 2000ത്തിലാണ് പ്ലാച്ചിമടയിൽ കോക്ക കോള ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തേക്കു കൂടുതൽ വിദേശനിക്ഷേപം എത്തിച്ചു തൊഴിലവസരങ്ങളും വികസനവും ഉറപ്പാക്കാൻ, സർക്കാർ ക്ഷണമനുസരിച്ചായിരുന്നു കമ്പനിയുടെ വരവ്. എന്നാൽ, ഫാക്ടറി ആരംഭിച്ച് അധികം വൈകാതെ പ്രദേശത്തു പരിസ്ഥിതി പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. 2002 ഏപ്രിൽ 22ന് ആരംഭിച്ച ജനകീയസമരം ദേശീയതലത്തിൽ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട സമരവും നിയമപോരാട്ടവും ഫാക്ടറി അടച്ചുപൂട്ടുന്നതിലാണ് അവസാനിച്ചത്.
പ്ലാച്ചിമടയിലെ ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വൈകുകയാണ്. നിയമസഭ പാസാക്കിയ നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ രണ്ടു തവണ കേന്ദ്രം തള്ളിയിട്ടും സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്ത പ്രശ്നം മലയാള മനോരമ ‘എന്തായി’ കോളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വീണ്ടും നിയമനിർമാണം നടത്തുന്ന കാര്യം പരിശോധിച്ചു വരികയാണെന്നാണു സർക്കാർ പറയുന്നത്.