തിരുവനന്തപുരം∙ കേരളത്തിൽ ചെറുപ്പക്കാർ കുറയുകയും വയോധികർ വർധിക്കുകയും ചെയ്യുന്നതായി കണ്ടെത്തൽ. സംസ്ഥാനത്ത് വയോധികരുടെ എണ്ണം ഇരട്ടിയോളം വർധിച്ചു. 2011ലെ സെൻസസ് പ്രകാരം 11.7% ആയിരുന്ന 60 വയസ്സു കഴിഞ്ഞവർ 2023ൽ 21.7% ആയി. ഇതേസമയം 24 വയസ്സ് മുതൽ 44 വയസ്സു വരെയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് കുറ‍ഞ്ഞു. നെഗറ്റീവ് 3.2% ആണ് ഈ പ്രായത്തിലുള്ളവരുടെ വളർച്ചാ നിരക്ക്. അതായത് ഓരോ വർഷവും 3.2% ആളുകൾ കുറഞ്ഞുവരുന്നു. നോർക്കയുടെ 2023ലെ കേരള മൈഗ്രേഷൻ സർവേയിലാണ് കണ്ടെത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുവയസ്സിൽ താഴെയുള്ളവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.2% കുറവാണ് ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്നത്. 25 മുതൽ 44 വയസ്സ് വരെയുള്ള ആളുകളുടെ എണ്ണത്തിലുണ്ടായ കുറവ് വിദേശ രാജ്യങ്ങളിലേക്കുള്ള ചേക്കേറ്റത്തിന്റെ ഭാഗമായുണ്ടായതാണെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസ–ജോലി സാധ്യതകൾ തേടിയാണ് ഈ കുടിയേറ്റം സംഭവിക്കുന്നതെന്നും കേരള മൈഗ്രേഷൻ സർവേ പറയുന്നു. എന്നാൽ കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികളുടെ എണ്ണം കൂടിയതാണ് വളർച്ചാ നിരക്ക് നെഗറ്റീവ് പത്ത് ശതമാനത്തിലേക്കു പോകാതെ താങ്ങി നിർത്തിയത്. 

ADVERTISEMENT

കഴിഞ്ഞ 5 വർഷത്തിനിട‌യിൽ  വിദേശത്തു പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധിച്ചു . 2018ൽ 1,29,763 വിദ്യാർഥികൾ കേരളം വിട്ടപ്പോൾ 2023ൽ ഇത് 2,50,000 ആയി ഉയർന്നു. മൊത്തം പ്രവാസികളിൽ 11.3 ശതമാനമാണ് വിദ്യാർഥികൾ. യുകെയിലേക്കാണ് കൂടുതൽപേരും പോയത്. കാനഡയാണു തൊട്ടു പിന്നിൽ. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും വിദേശ വിദ്യാഭ്യാസം നേടുന്നവരെ തിരികെ എത്തിക്കാനുള്ള പദ്ധതികൾ വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

English Summary:

Findings that number of young people is decreasing and elderly are increasing in Kerala