ശ്രുതിതരംഗം: തുക വിനിയോഗിക്കാതെ സർക്കാർ; തദ്ദേശസ്ഥാപനങ്ങൾക്ക് ഓഡിറ്റ് കുരുക്ക്
കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികളുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, അപ്ഗ്രഡേഷൻ എന്നിവയ്ക്കായി സർക്കാരിലേക്ക് അടച്ച തുക വിനിയോഗിക്കാത്തതു തദ്ദേശസ്ഥാപനങ്ങൾക്കു കുരുക്കായി. ‘ശ്രുതിതരംഗം’ പദ്ധതിയിൽ ഓരോ കുട്ടിക്കും തദ്ദേശസ്ഥാപനങ്ങൾ 50,000 രൂപ വീതമാണ് സാമൂഹികസുരക്ഷാ മിഷനിൽ (കെഎസ്എസ്എം) അടച്ചത്.

കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികളുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, അപ്ഗ്രഡേഷൻ എന്നിവയ്ക്കായി സർക്കാരിലേക്ക് അടച്ച തുക വിനിയോഗിക്കാത്തതു തദ്ദേശസ്ഥാപനങ്ങൾക്കു കുരുക്കായി. ‘ശ്രുതിതരംഗം’ പദ്ധതിയിൽ ഓരോ കുട്ടിക്കും തദ്ദേശസ്ഥാപനങ്ങൾ 50,000 രൂപ വീതമാണ് സാമൂഹികസുരക്ഷാ മിഷനിൽ (കെഎസ്എസ്എം) അടച്ചത്. ഇതു ചെലവഴിക്കാത്തതിനാൽ, തുകയടച്ച തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടിൽ തടസ്സവാദം രേഖപ്പെടുത്തിയിരിക്കുകയാണ്. കണ്ണൂർ കോർപറേഷനിൽ മാത്രം എട്ടരലക്ഷം രൂപയുടെ വിനിയോഗമാണു തടഞ്ഞിരിക്കുന്നത്.
വിനിയോഗ സാക്ഷ്യപത്രം ലഭിക്കാതായതോടെ വരുംവർഷത്തേക്കുള്ള പദ്ധതിയിൽ പല തദ്ദേശസ്ഥാപനങ്ങളും ‘ശ്രുതിതരംഗ’ത്തിനു തുക നീക്കിവച്ചില്ല. ഇതു കുട്ടികളുടെ കഷ്ടപ്പാട് കൂടുതൽ രൂക്ഷമാക്കും. ശ്രവണസഹായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി തദ്ദേശസ്ഥാപനങ്ങളാണു ചെയ്തുകൊടുത്തിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 ൽ ഇതു കെഎസ്എസ്എം വഴിയാക്കി. കഴിഞ്ഞവർഷം ‘ശ്രുതിതരംഗം’ ആരോഗ്യവകുപ്പിലേക്കു മാറ്റിയതോടെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള തുക സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കെഎസ്എസ്എം കൈമാറി.