ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയിലെ പ്രശ്നങ്ങൾ നിയമസഭയിലുയരുമ്പോൾ മുഖ്യമന്ത്രിയും മൈക്കും തമ്മിലെ പിണക്കത്തെക്കുറിച്ച് ഓർമപ്പെടുത്തൽ സ്വാഭാവികം. എം.വിൻസന്റിന് പക്ഷേ അതു നേരിട്ടു പറയാൻ മനസ്സില്ല. ആ മേഖലയ്ക്കായി ക്ഷേമനിധി ഏർപ്പെടുത്തണമെന്ന സ്വകാര്യ ബിൽ കൊണ്ടുവന്ന ടി.ജെ.വിനോദ് അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് വാചാലനായപ്പോൾ വിൻസന്റ് എഴുന്നേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈറ്റ് ആൻഡ് സൗണ്ട്സ് മേഖലയിലെ പ്രശ്നങ്ങൾ നിയമസഭയിലുയരുമ്പോൾ മുഖ്യമന്ത്രിയും മൈക്കും തമ്മിലെ പിണക്കത്തെക്കുറിച്ച് ഓർമപ്പെടുത്തൽ സ്വാഭാവികം. എം.വിൻസന്റിന് പക്ഷേ അതു നേരിട്ടു പറയാൻ മനസ്സില്ല. ആ മേഖലയ്ക്കായി ക്ഷേമനിധി ഏർപ്പെടുത്തണമെന്ന സ്വകാര്യ ബിൽ കൊണ്ടുവന്ന ടി.ജെ.വിനോദ് അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് വാചാലനായപ്പോൾ വിൻസന്റ് എഴുന്നേറ്റു. മൈക്ക് കേടാകുന്നതിന്റെ പേരിൽ ഉടമയ്ക്കെതിരെ കേസെടുക്കുന്നതു കണക്കിലെടുത്ത് അവർക്കുള്ള സംരക്ഷണം കൂടി ബില്ലിൽ വ്യവസ്ഥ ചെയ്യേണ്ടേ എന്നു വിൻസന്റ് തികച്ചും ‘ഇന്നസന്റ്’ ആയി ചോദിച്ചു. 

വിൻസന്റിന്റെ ചാട്ടം എങ്ങോട്ടാണെന്നു മന്ത്രി വി.ശിവൻകുട്ടിക്കു മനസ്സിലായി. തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മൈക്ക് അപശബ്ദം മുഴക്കിയതിന്റെ പേരിലുള്ള കേസാണല്ലോ വ്യംഗ്യം. ‘സഭ സമാധാനത്തോടെ നടക്കുന്നതു വിൻസന്റിനു സഹിക്കില്ല. ചൊറിഞ്ഞുകൊണ്ടിരിക്കണം’– ശിവൻകുട്ടിയുടെ മറുപടിയിൽ വിൻസന്റും ചിരിച്ചു. 

ADVERTISEMENT

സ്വകാര്യബിൽ ദിനമായതു കൊണ്ടു ചർച്ചാവേള ലാഘവത്തിലായിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നു ജീവിതമാർഗം കണ്ടെത്തുന്ന ഗിഗ് തൊഴിലാളികൾക്കു ക്ഷേമനിധി വേണമെന്ന് എൻ.ജയരാജ്, ഹരിത കർമസേനാംഗങ്ങൾക്ക് ക്ഷേമനിധി കൂടിയേ തീരൂവെന്ന് ജി.സ്റ്റീഫൻ, കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ, പാഴ്‌വസ്തു ശേഖരണ തൊഴിലാളികളുടെ അവകാശ സംരക്ഷണങ്ങൾക്കായി സി.കെ.ആശ. 

നിർദോഷമായ ഈ ബില്ലുകൾ വന്നുപോയപ്പോൾ സംഭ്രമജനക അന്തരീക്ഷം പെട്ടെന്നു സൃഷ്ടിച്ചതു ചാണ്ടി ഉമ്മനായിരുന്നു. നിയമസഭയിൽ ആദ്യമായി ചാണ്ടി കൊണ്ടുവന്ന സ്വകാര്യ ബില്ലിന്റെ പേരു കേട്ടാൽ ഞെട്ടും: രാഷ്ട്രീയ–വർഗീയ–ആൾക്കൂട്ട–ദുരഭിമാനക്കൊലപാതക നിരോധനവും അതിവേഗ വിചാരണയിലുടെ വിധി പുറപ്പെടുവിക്കലും ബിൽ! ഏതു രാഷ്ട്രീയ കൊലപാതകത്തിന്റെയും ഒരറ്റത്തു സിപിഎമ്മാണെന്നും കൂടി ചാണ്ടി ചൂണ്ടിക്കാട്ടിയതോടെ ലാക്ക് ഭരണപക്ഷത്തിനു വ്യക്തമായി. ക്രിമിനൽ നടപടിക്രമങ്ങളും നീതിന്യായ കോടതികളും ഉള്ളപ്പോൾ ഈ ബില്ലിനു തന്നെ പ്രസക്തിയില്ലെന്നു മന്ത്രി ശിവൻകുട്ടി തീർത്തു പറഞ്ഞു. 

ADVERTISEMENT

ഡെലിവറി ജോലിക്കാർ അടക്കമുള്ള ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സഭ നീറിയപ്പോൾ ഡി.കെ.മുരളിക്ക് ഏതോ ഒരു റസ്റ്ററന്റ് ചതിച്ചതാണു തികട്ടി വന്നത്. തൊഴിലാളികൾക്കെന്ന പോലെ ഉപഭോക്താക്കൾക്കും അവകാശങ്ങളുണ്ടെന്നു താത്വികം കലർത്തി മുരളി പറഞ്ഞു. പരിഹാരം മുരളിക്കായി മന്ത്രി ശിവൻകുട്ടി കണ്ടെത്തി: ‘ചീത്ത ഭക്ഷണമാണ് മുരളിക്ക് കിട്ടിയതെങ്കിൽ ഇനി ഓർഡർ ചെയ്യുമ്പോൾ ആ ഹോട്ടൽ ഉപേക്ഷിച്ചേക്കണം.’ 

അന്ധവിശ്വാസ–അനാചാര നിർമാർജന സ്വകാര്യ ബില്ലിന്റെ തുടർ ചർച്ചാവേളയിൽ തനിക്കു മുന്നിലെത്തിയ ഭൂതഗണങ്ങളെക്കുറിച്ചാണ് കെ.ഡി.പ്രസേനൻ വിവരിച്ചത്. ബിൽ സഭയിൽ ആദ്യം അവതരിപ്പിച്ച അന്ന് ഭീഷണി കൊണ്ട് അദ്ദേഹം വലഞ്ഞത്രെ. 

ADVERTISEMENT

ഇന്നത്തെ വാചകം

ഒറ്റയ്ക്കായിരിക്കുമ്പോൾ വിദ്യാസമ്പന്നരായി പെരുമാറുന്നവർ വരെ ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ അത്യന്തം ഹീനമായ അക്രമങ്ങൾക്കു മുതിരുകയാണ്: ചാണ്ടി ഉമ്മൻ (കോൺഗ്രസ്)

English Summary:

Kerala assembly naduthalam column