ഭൂമി തരംമാറ്റം: തീർപ്പാക്കാൻ ഇനി ഡപ്യൂട്ടി കലക്ടർമാരും
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 27 റവന്യു ഡിവിഷനൽ ഓഫിസർമാർക്കു (ആർഡിഒ) പുറമേ 78 താലൂക്കുകളിലായി ഓരോ ഡപ്യൂട്ടി കലക്ടറും ഭൂമി തരംമാറ്റ അപേക്ഷകൾ ജൂലൈ ഒന്നു മുതൽ തീർപ്പാക്കും. തരംമാറ്റ അപേക്ഷകൾ കുറവായ ചില താലൂക്കുകളുടെ അധികച്ചുമതല കൂടി നൽകുമെന്നതിനാൽ ഫലത്തിൽ 71 ഡപ്യൂട്ടി കലക്ടർമാർക്കാകും അധികാരം. നെൽവയൽ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 27 റവന്യു ഡിവിഷനൽ ഓഫിസർമാർക്കു (ആർഡിഒ) പുറമേ 78 താലൂക്കുകളിലായി ഓരോ ഡപ്യൂട്ടി കലക്ടറും ഭൂമി തരംമാറ്റ അപേക്ഷകൾ ജൂലൈ ഒന്നു മുതൽ തീർപ്പാക്കും. തരംമാറ്റ അപേക്ഷകൾ കുറവായ ചില താലൂക്കുകളുടെ അധികച്ചുമതല കൂടി നൽകുമെന്നതിനാൽ ഫലത്തിൽ 71 ഡപ്യൂട്ടി കലക്ടർമാർക്കാകും അധികാരം. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ‘റവന്യു ഡിവിഷനൽ ഓഫിസർ ’ എന്ന നിർവചനം ‘ഡപ്യൂട്ടി കലക്ടർ തസ്തികയിൽ താഴെയല്ലാത്ത സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ’ എന്ന് ഭേദഗതി ചെയ്ത് സെപ്റ്റംബറിൽ നിയമസഭ പാസാക്കിയ ഭേദഗതി ബിൽ ഗവർണർ ഒരു മാസം മുൻപാണ് ഒപ്പിട്ടത്. ഡപ്യൂട്ടി കലക്ടർമാരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട്, 181 ക്ലാർക്ക് തസ്തികകൾ നേരത്തേ സൃഷ്ടിച്ചിരുന്നു. 123 സർവേയർമാരെ താൽക്കാലികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവ് ഇറക്കിയിരുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു. നിലവിൽ 2.7 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നതിനു പുറമെ ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുകണക്കിന് അപേക്ഷകൾ ഓരോ ആർഡിഒ ഓഫിസിലും ലഭിക്കുന്നുമുണ്ട്. റവന്യു വകുപ്പിൽ ജീവനക്കാരുടെ കുറവു പരിഹരിച്ച് ഇ-ഓഫിസ് ഏർപ്പെടുത്തുന്നതിനായി 779 ഓഫിസ് അസിസ്റ്റന്റുമാരെയും 243 ടൈപ്പിസ്റ്റുമാരെയും വില്ലേജ്, താലൂക്ക് ഓഫിസുകളിലേക്ക് പുനർവിന്യസിക്കാൻ ഉത്തരവിട്ടിരുന്നു. ഇതു കൂടി പ്രയോജനപ്പെടുത്തിയാകും അപേക്ഷകൾ തീർപ്പാക്കുക.
-
Also Read
ചന്ദന മോഷ്ടാക്കൾ വീണ്ടും വെട്ടു തുടങ്ങി
‘സർവേ നീട്ടരുത് ’ എന്ന് സർക്കുലർ
തിരുവനന്തപുരം ∙ ഡിജിറ്റൽ സർവേയും റീസർവേയും വർഷങ്ങളായി നീളുമ്പോൾ വകുപ്പിന്റെ പേര് വല്ലാതെ നീട്ടി ഉച്ചരിക്കേണ്ടെന്ന് വ്യക്തമാക്കി സർവേയും ഭൂരേഖയും വകുപ്പിൽ നിന്നൊരു സർക്കുലർ. ‘സർവേ’ എന്നത് സർക്കാരിന്റെ ആധികാരിക എഴുത്തായി അംഗീകരിച്ച് സർക്കാരിൽ നിന്നു നിർദേശം വന്നിട്ടുള്ളതിനാൽ ഇനി മുതൽ വകുപ്പിലെ എല്ലാ ആധികാരിക രേഖകളിലും ഈ എഴുത്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നാണു നിർദേശം.