മനുവിനോട് ‘കോർത്ത്’ പി.ജയരാജൻ; വേണ്ടിയിരുന്നില്ലെന്ന് പാർട്ടി വികാരം
കണ്ണൂർ ∙ സംഘടനാതലത്തിൽ ഒതുങ്ങേണ്ട വിഷയം നേതാക്കളുടെ ജാഗ്രതക്കുറവു കാരണം പിടിവിട്ടുപോയതിൽ പകച്ച് സിപിഎം. പാർട്ടിയിൽനിന്നു സ്വയം പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗത്തോട് മുതിർന്ന സംസ്ഥാനസമിതി അംഗം ‘കോർക്കാൻ’ പോയതാണ് സിപിഎമ്മിൽ ചർച്ചയായിരിക്കുന്നത്. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിശദീകരിച്ച വിഷയത്തിൽ പി.ജയരാജന്റെ ഇടപെടൽ ഒഴിവാക്കേണ്ടതായിരുന്നെന്ന ചിന്തയാണു നേതാക്കളിൽ പലർക്കും. തിരഞ്ഞെടുപ്പ് അവലോകനത്തിനുശേഷം തെറ്റുതിരുത്തൽ പ്രക്രിയയിലേക്കു പാർട്ടി കടക്കാനിരിക്കെ ഇത്തരം വിവാദങ്ങൾ ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണു നേതൃത്വം.

ക്വട്ടേഷനും സ്വർണക്കടത്തിനും പാർട്ടിയെ മറയാക്കുന്നവർ പാർട്ടിയുടെ ഔദ്യോഗിക ആളുകളായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആശീർവാദത്തോടെയാണെന്ന് മനു തോമസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചതിന് മനുവിനെതിരെ കേസ് കൊടുക്കുമെന്നു പറഞ്ഞ് പി.ജയരാജൻ വിവാദത്തിൽ കക്ഷിചേർന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന മനുവിന്റെ അവകാശവാദം കബളിപ്പിക്കലാണെന്നും കുറ്റപ്പെടുത്തി. പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യംവച്ച് തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിച്ചാൽ അതിനു കൂട്ടുനിൽക്കാൻ കഴിയില്ലെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
താൻ ആരോപണമുന്നയിച്ച നേതാവിനെ വെള്ളപൂശാനാണ് ജയരാജന്റെ ശ്രമമെന്നു കരുതിയാണ് മനുവിന്റെ തുടർന്നുള്ള ഇടപെടൽ. ജില്ലാ കമ്മിറ്റി വ്യക്തത വരുത്തിയ കാര്യങ്ങൾ മറ്റൊരു തരത്തിൽ സംസ്ഥാനസമിതി അംഗം വിശദീകരിച്ചതാണ് വിവാദം ചൂടുപിടിക്കാൻ കാരണമെന്നാണു വിലയിരുത്തൽ. ക്വട്ടേഷൻ സംഘത്തെ വെള്ളപൂശാനാണ് പി.ജയരാജന്റെ നീക്കമെന്ന തോന്നലുണ്ടായാൽ, അത്തരം സംഘങ്ങൾക്കെതിരെ മനു ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന തരത്തിൽ ചിത്രീകരിക്കപ്പെടും എന്നതാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്.