കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎമ്മിന്റേതടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടും
കൊച്ചി ∙ തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ 300 കോടി രൂപയുടെ ബെനാമി വായ്പത്തട്ടിപ്പു നടത്തിയ കേസിൽ സിപിഎമ്മിന്റെ 73 ലക്ഷം രൂപയുടെ സ്വത്തു വകകൾ അടക്കം 29 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും കൂടി കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശുപാർശ ചെയ്തു.

കൊച്ചി ∙ തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ 300 കോടി രൂപയുടെ ബെനാമി വായ്പത്തട്ടിപ്പു നടത്തിയ കേസിൽ സിപിഎമ്മിന്റെ 73 ലക്ഷം രൂപയുടെ സ്വത്തു വകകൾ അടക്കം 29 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും കൂടി കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശുപാർശ ചെയ്തു. പ്രതിപ്പട്ടികയിൽ സിപിഎമ്മിനെ ഉൾപ്പെടുത്തിയ ശേഷമാണ് ഇ.ഡിയുടെ നടപടി. ഡയറക്ടറുടെ ഉത്തരവ് ഇറങ്ങുന്നതോടെ കണ്ടുകെട്ടൽ നടപടികൾ തുടങ്ങും. ഇതോടെ കേസിൽ 115 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടും.
സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ 2 സ്ഥിരംനിക്ഷേപങ്ങളും പാർട്ടി കീഴ്ഘടകങ്ങളുടെ നിക്ഷേപങ്ങളും അടങ്ങുന്ന 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണു കണ്ടുകെട്ടാനുള്ള പട്ടികയിലുള്ളത്. സിപിഎം പൊറത്തിശ്ശേരി ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി പാർട്ടി ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ പേരിൽ വാങ്ങിയ 13 ലക്ഷം രൂപയുടെ സ്ഥലവും വസ്തുവകകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കരുവന്നൂർ ബാങ്കിൽ നിന്നു തട്ടിയെടുത്ത തുക ഉപയോഗിച്ചാണു പാർട്ടിയും മറ്റു പ്രതികളും ഇത്രയും സ്വത്തുവകകൾ സമ്പാദിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.